/indian-express-malayalam/media/media_files/uploads/2018/09/kv-mohankumar-dpi-novelist.jpg)
ഫോട്ടോ : അജീബ് കോമാച്ചി
തൃശൂർ: തൃശ്ശൂര്‍; കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വി.എം. ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ 'മാനാഞ്ചിറ'യ്ക്കാണ്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.
സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എം. മുകുന്ദൻ, കെ.ജി ശങ്കരപ്പിള്ള എന്നിവർക്കു സമ്മാനിക്കും. 50,000 രൂപയും രണ്ടു പ​വ​​​െൻറ സ്വർണപതക്കവും പ്രശസ്​തിപത്രവും ഫലകവും ഉൾപ്പെടെയുള്ളതാണ്​ പുരസ്​കാരം.
മറ്റ് പുരസ്കാരങ്ങൾ
നാടകം - രാജ്‌മോഹന്‍നീലേശ്വരം - (ചൂട്ടും കൂറ്റും)
സാഹിത്യവിമര്‍ശനം - പി.പി.രവീന്ദ്രന്‍ - (ആധുനികതയുടെ പിന്നാമ്പുറം)
വൈജ്ഞാനിക സാഹിത്യം - ഡോ.കെ.ബാബുജോസഫ് - (പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ)
ജീവചരിത്രം, ആത്മകഥ- മുനി നാരായണ പ്രസാദ് - (ആത്മായനം)
യാത്രാവിവരണം - ബൈജു.എന്‍.നായര്‍ (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര)
വിവര്‍ത്തനം -പി.പി.കെ.പൊതുവാള്‍ - (സ്വപ്നങ്ങളുടെ വ്യാഖ്യാനം)
ബാലസാഹിത്യം - എസ്.ആര്‍.ലാല്‍ - (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം)
ഹാസ്യസാഹിത്യം - വി.കെ.കെ രമേഷ് - (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍)
എന്‍ഡോവ്‌മെന്റ് പുരസ്കാരങ്ങൾ
ഐ.സി.ചാക്കോ അവാര്‍ഡ് - ഭാഷാചരിത്രധാരകള്‍ - ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്പഠനം)
സി.ബി.കുമാര്‍ അവാര്‍ഡ് -പാട്ടും നൃത്തവും - എതിരന്‍ കതിരവന്‍ (ഉപന്യാസം)
കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്- ഛന്ദസ്സെന്ന വേദാംഗം - ഡോ.സി.ആര്‍.സുഭദ്ര (വൈദികസാഹിത്യം)
കനകശ്രീ അവാര്‍ഡ്- അശോകന്‍ മറയൂര്‍ & വിമീഷ് മണിയൂര്‍
ഗീതാഹിരണ്യന്‍ അവാര്‍ഡ് - കിസേബി-അജിജേഷ് പച്ചാട്ട് - (ചെറുകഥാ സമാഹാരം)
ജി.എന്‍.പിള്ള അവാര്‍ഡ് - ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം - ഡോ.ടി.ആര്‍.രാഘവന്‍ (വൈജ്ഞാനിക സാഹിത്യം)
കുറ്റിപ്പുഴ അവാര്‍ഡ് - പാന്ഥരും വഴിയമ്പലങ്ങളും - ഡോ.കെ.എം.അനില്‍ (നിരൂപണം, പഠനം)
തുഞ്ചന്‍സ്മാരക പ്രബന്ധമത്സരം - സ്വപ്ന സി.കോമ്പാത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.