scorecardresearch
Latest News

കോവിഡ് പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്കാണ് കുറച്ചത്

കോവിഡ് പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: കോവിഡ് പരിശോധനാ ലാബുകൾ അവശ്യ സർവീസായി പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലാബുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.

സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടിയെ കോടതി അഭിനന്ദിച്ചു. നിരക്ക് കുറച്ച ഉത്തരവ് സർക്കാർ ഹാജരാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറയ്ക്കണമെന്ന ഹർജിയിൽ സ്വകാര്യ ആശുപത്രികളേയും ഡോക്ടർമാരുടെ സംഘടനയേയും കോടതി കക്ഷിചേർത്തു. കേസ് മറ്റന്നാൾ കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും.

Read More: RT-PCR Test Kerala Rate: സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു

അതേസമയം, കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. നിലവിലുള്ള നിരക്ക് കുറച്ചാൽ പരിശോധനയുടെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ദേവി സ്കാൻ സെന്റർ അടക്കം പത്തോളം ലാബുകളാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala rtpcr test rate reduced high court appreciate govt492900