ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

യാത്രാക്കാർ ആവശ്യപ്പെട്ടാൽ സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ ഇത്തരം സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു

kerala rtc, ksrtc, hospital special, bus, services, timing, details, hospital special bus services, hospital special services, hospital special bus, ksrtc hospital special, ksrtc hospital special bus, ksrtc hospital special services, ksrtc hospital special timing, thiruvananthapuram, kollam, ernakulam, kochi, alappuzha, amritha hospital, thiruvananthapuram medical college, alappuzha medical college, vandanam medical college, kollam medical college, parippalli medical college, lakshore, lakeshore hospital, ie malayalam

തിരുവനന്തപുരം; കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കു ലഭ്യമാക്കുന്നതിന് വേണ്ടി കൂടുൽ സർവ്വീസുകളുമായി കെഎസ്ആർടിസി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു.

തിരുവനന്തപുരത്തുനിന്നുമുള്ള ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘രാവിലെ 5.10 നാണ് ആരംഭിക്കുക. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന  ബസ് രാവിലെ 6.30ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് 8.00 മണിക്ക് ആലപ്പുഴ വണ്ടാനം  മെഡിക്കൽ കോളേജ്  9.15ന് എറണാകുളം ലേക് ഷോർ ഹോസ്പ്പിറ്റൽ തുടർന്ന്  അമൃതാ ഹോസ്പ്പിറ്റൽ എന്നിവിടങ്ങളിൽ എത്തിച്ചേരും. സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചക്ക് 2.40ന് അമൃത ഹോസ്പിറ്റലിൽ നിന്ന് തിരിക്കുന്ന ബസ് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്‌റ്റേഷനിൽ എത്തും.

യാത്രാക്കാർ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെണെന്ന് സിഎംഡി  അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ യൂണിറ്റിലും ഇതിനകം നൽകിയിട്ടുണ്ടെന്നും സിഎംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rtc ksrtc hospital special bus services timing details

Next Story
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്; കുറവ് കാസർഗോട്ട്covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com