കണ്ണൂർ അശാന്തം: 6 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു, മട്ടന്നൂരിൽ ഹർത്താൽ

കതിരൂർ, മാലൂർ എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്

കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും ജില്ലയെ അശാന്തമാക്കുന്നു. വിവിധ ഇടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ 6 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കതിരൂർ, മാലൂർ എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്. സംഘർഷങ്ങളിൽ പ്രതിഷേധിച്ച് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

ആർഎസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹക് നായനാർ റോഡിലെ പ്രവീണിനാണ് വെട്ടേറ്റത്. 7 മണിയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കവേ കതിരൂർ പുല്യോട് വച്ച് മുഖം മൂടി ധരിച്ച സംഘം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് മാറ്റി.

“ഏഴ് മണിക്കായിരുന്നു സംഭവം. കാലിനും കൈയ്ക്കും പരുക്കേറ്റയാളെ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ട്. മുഖംമൂടി ധരിച്ചതിനാല്‍ വെട്ടിയത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല ” എന്ന് കതിരൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rss worker critically injured after attack by unidentified men in kannur

Next Story
കതിരൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റുCPI(M), RSS, BJP. Political Killing
The moderation of comments is automated and not cleared manually by malayalam.indianexpress.com