തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ ധനകമ്മി കുറഞ്ഞെന്ന് സിഎജി റിപ്പോർട്ട്. 2014-15 ൽ 3.6 ശതമാനമായിരുന്ന റവന്യൂ കമ്മി 3 ശതമാനമായി കുറഞ്ഞു. 74 ശതമാനമായിരുന്ന ധനകമ്മി 54.2 ശതമാനമായി കുറഞ്ഞു. സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ 19 ശതമാനം വർധനവെന്നും റിപ്പോർട്ടിൽ പറയുന്നു. തനത് വരുമാന വളർച്ചാ നിരക്ക് 11 ശതമാനമാണ്. വർധനവിന്റെ 50 ശതമാനത്തിലധികം കേന്ദ്ര സഹായമാണെന്നും റിപ്പോർട്ടിലുണ്ട്. പൊതുമരാമത്തിനെതിരെ രൂക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്. റോഡ്, ബിൽഡിങ് ഡിവിഷനുകളിൽ ഫണ്ട് ചെലവഴിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പണി ചെയ്യുന്നതും പണം കൈമാറുന്നതും വൈകിയാണെന്നും റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ