തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് (32), (40) യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്.ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനാല്‍ വ്യാഴാഴ്ച രാത്രി മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിയേറ്ററുകളിൽ പത്ത് മണിക്ക് ശേഷം സിനിമ പ്രദർശനത്തിനും അനുമതിയില്ലെന്ന് സർക്കാർ അറിയിച്ചു. ജനവരി രണ്ടു വരെയാണ് നിയന്ത്രണം.
ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ പൊലീസ് പരിശോധനയും കർശനമാക്കും. പുതുവത്സരാഘോഷങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തിന് കാരണമാകാതിരിക്കാനാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 30 മുതല്‍ നാലു ദിവസം പൊലീസ് പരിശോധന കര്‍ശനമാക്കും. ബീച്ചുകള്‍, മാളുകള്‍ , പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കും.
Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; ആള്‍കൂട്ടം അനുവദിക്കില്ല