scorecardresearch

Monkeypox confirmed in Kerala: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു; രോഗം യുഎഇയില്‍ നിന്ന് വന്നയാള്‍ക്ക്

Monkeypox confirmed in Kerala: യുഎഇയില്‍ രോഗം ബാധിച്ചയാളുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു

monkeypox, vaccine, bahrain

Monkeypox confirmed in Kerala: തിരുവനന്തപുരം. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ദിവസം മുന്‍പ് യുഎഇയില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. യുഎഇയില്‍ രോഗം ബാധിച്ചയാളുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗം ബാധിച്ചയാള്‍ കൊല്ലം സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയപ്പോള്‍ തന്നെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കൊളജിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ക്കാണ് രോഗബാധിതനുമായി പ്രാഥമിക സമ്പര്‍ക്കമുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 21 ദിവസം നിരീക്ഷണം, പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്; മങ്കിപോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. ഇങ്ങനെ

Read Here: MonkeyPox Spread in Kerala, Virus, Symptoms, Treatment in Malayalam: വാനര വസൂരി അഥവാ മങ്കിപോക്‌സ്; ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങ് വസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് വസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് കുരങ്ങ് വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങ് വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala reports first monkeypox case in the country