സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍; കൂടുതല്‍ കേസുകള്‍ എറണാകുളത്ത്

സംസ്ഥാനത്ത് ഇതുവരെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളത്

Omicron, Omicron Kerala, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് പുതിയ രോഗബാധിതര്‍ കൂടുതല്‍. എട്ട് കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പാലക്കാട് രണ്ടും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളത്ത് യുഎഇ (മൂന്ന്), ഖത്തര്‍ (രണ്ട്), പോളണ്ട് (രണ്ട്), യുകെ (ഒന്ന്), പാലക്കാട് യുകെ (ഒന്ന്), ഖത്തര്‍ (ഒന്ന്), തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യുഎഇയില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗം. ആലപ്പുഴയില്‍ അമേരിക്കയില്‍ നിന്നെത്തിയ വ്യക്തിക്കാണ് ഒമിക്രോണ്‍.

ഇതോടെ സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ട് പേരാണുള്ളത്.

Also Read: ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ കോവിഡ് കേസുകള്‍ സൈപ്രസില്‍ കണ്ടെത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala reports 17 more omicron cases today

The moderation of comments is automated and not cleared manually by malayalam.indianexpress.com