Latest News

കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം

കഴിഞ്ഞ നാലു ദിവസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

Covid Death, India

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം താഴുമ്പോഴും കേരളത്തിൽ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്കപ്പെടുത്തുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,361 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ നാലു ദിവസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ജൂൺ 18 ന് 12,469 പേർക്കും, 17 ന് 13,270 പേർക്കും, 16 ന് 12,246 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 15 ന് മാത്രമാണ് കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ പതിനായിരം കടന്നത്. ഈ ദിവസം നൂറോളം കോവിഡ് മരണങ്ങളും ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു.

Read More: കോർബിവാക്സ് മുതൽ കോവോവാക്സ് വരെ: രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്സിനുകൾ

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും മരണം കൂടുകയാണ്. ദിനംപ്രതി നൂറോളം പേർ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. കേരളത്തിൽ 5,500 മരണസംഖ്യ രേഖപ്പെടുത്താൻ 371 ദിവസങ്ങൾ വേണ്ടിവന്നു. എന്നാൽ അടുത്ത 5,500 മരണങ്ങൾ രേഖപ്പെടുത്തിയത് വെറും 40 ദിവസം കൊണ്ടാണ്. മേയ് 18 മുതൽ സംസ്ഥാനത്ത് ദിനംപ്രതി നൂറോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നാലു തവണ ഇത് 200 കടന്നു. ജൂൺ ആറിന് 226 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ കേരളത്തിൽ 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala remains top contributor to indias covid 19 tally517688

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com