ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇനി 13 രൂപ; വിജ്ഞാപനത്തിൽ മുഖ്യമന്ത്രി ഒപ്പിട്ടു

ചില്ലറ വില്‍പനക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ എട്ട് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് ഇതുവരെ വിറ്റിരുന്നത്.

Kerala bottled water,bottled water price,13 per liter,ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ,വില,പിണറായി സർക്കാർ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഒരു ലിറ്റര്‍ കുപ്പി വെള്ളം വെറും 13 രൂപയ്ക്ക് ലഭിക്കും. കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍വരും.

ചില്ലറ വില്‍പനക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ എട്ട് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് ഇതുവരെ വിറ്റിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു ലിറ്റര്‍ വെള്ളത്തിന് പരമാവധി ചില്ലറ വില്പന വിലയായ 13 രൂപ വരെയേ ഈടാക്കാന്‍ കഴിയുകയുള്ളൂ.

Read More: നാല് ഐഎഎഫ് പൈലറ്റുമാർ ബഹിരാകാശത്തേക്ക്; പരിശീലനം ആരംഭിച്ചു

കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഇല്ലാതാകും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ എത്തിച്ചാണ് വില നിര്‍ണയിച്ചത്.

2018 മെയ് 10 നാണ് വിവിധ കുപ്പിവെള്ള കമ്പനികൾ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തിൽ വെള്ളത്തിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. ലിറ്ററിന് 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനം.

എന്നാൽ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പിലായിരുന്നില്ല. ചില വെള്ളക്കമ്പനികളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കുപ്പിവെള്ളത്തിന് 12 രൂപ ഈടാക്കി വില്‍ക്കുമെന്ന് നിര്‍മ്മാതാക്കൾ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല. കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം നിലപാടെടുത്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala reduced bottled water price to 13 rs

Next Story
ഡിജിപി ലോക്‌നാഥ് ബെഹ്‌‌റയ്‌ക്കെതിരെ ഗുരുതര ആരോപണം; സിഎജി റിപ്പോർട്ട്loknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com