Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീൽഡ് എത്തിച്ചിരിക്കുന്നത്

coronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീൽഡ് എത്തിച്ചിരിക്കുന്നത്. ഇന്നു മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

തിരുവനന്തപുരം മേഖലയ്ക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകൾക്കായി ഒന്നര ലക്ഷം വീതം വാക്സിനാണ് എത്തിയത്. ഒരു ലക്ഷം ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിനേഷൻ. വാക്സിൻ കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റർ ചെയ്യണം.

കേന്ദ്രസ‍ർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ വാക്സിനായി കേന്ദ്രത്തെ മാത്രം ആശ്രയിച്ച് ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എന്നു മുതൽ, എവിടെ, എങ്ങനെ?

സംസ്ഥാനത്ത് വാക്സിൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള 1കോടി 65 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടിവരിക.

18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് മേയ് ഒന്നാം തീയതി മുതല്‍ വാക്സിന്‍ നൽകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala receives more covishield vaccine

Next Story
ആളും ആരവങ്ങളുമില്ല; കര്‍ശന നിയന്ത്രണത്തില്‍ പൂരമേളംതൃശ്ശൂർ പൂരം,Thrissur Pooram,തൃശ്ശൂർ പൂരം പ്രവേശനം,Thrissur Pooram Entry,Covid 19,കൊവിഡ് 19,Thrissur Pooram 2021,തൃശ്ശൂർ പൂരം 2021,പൂരം പ്രവേശനം,pooram entry,പൂരം നിയന്ത്രണം,Pooram entry protocol,പൂരം വെബ്സൈറ്റ്,pooram portal,pooram registration,പൂരം റജിസ്ട്രേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express