സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി; ഇന്ന് വിതരണം ചെയ്യും

വടക്കൻ ജില്ലകളായ കോഴിക്കോടും, മലപ്പുറത്തും വാക്‌സിൻ ക്ഷാമം രൂക്ഷമായിരുന്നു

covid vaccine, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് കൂടി എത്തി. കേന്ദ്ര സർക്കാരിൽനിന്നുള്ള നാല് ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്സിനാണ് സംസ്ഥാനത്ത് ഇന്നലെ എത്തിയത്. ഇവ ഇന്ന് എറണാകുളം, കോഴിക്കോട് മേഖലകളിലേക്കു കൈമാറും.

വടക്കൻ ജില്ലകളായ കോഴിക്കോട്ടും മലപ്പുറത്തും വാക്‌സിൻ ക്ഷാമം രൂക്ഷമായിരുന്നു. മലപ്പുറത്ത് കോവാക്‌സിനും, കോവിഷീൽഡും കൂടി 15,000 ഡോസ് മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. പ്രതിദിനം 3,000 അധികം കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന ജില്ലയിൽ കർശന നിയന്ത്രണങ്ങൾക്കിടയിലാണ് വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.

മലപ്പുറത്തേക്കാൾ ഗുരുതര സാഹചര്യമായിരുന്നു കോഴിക്കോട് ജില്ലയിൽ. ഇന്നലെ ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷിൽഡ് മാത്രമായിരുന്നു. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്. ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു.

ഇതേസമയം കേരളത്തിന് ലഭ്യമായ 73,38,806 ഡോസിൽ ഒരു തരി പോലും പാഴാക്കാതെ 74,26,164 പേർക്ക് വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. വാക്സിൻ പാഴാക്കാതെ വിതരണം ചെയ്ത നഴ്സുമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala received 4 lakh new stock of covid vaccine

Next Story
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓർമയായിPhilipose Mar Chrysostom passed away
The moderation of comments is automated and not cleared manually by malayalam.indianexpress.com