scorecardresearch

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്

ഏപ്രിൽ 13 മുതൽ 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന 30ന് തന്നെ വോട്ടെണ്ണലും നടക്കും

ഏപ്രിൽ 13 മുതൽ 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന 30ന് തന്നെ വോട്ടെണ്ണലും നടക്കും

author-image
WebDesk
New Update
high court,kerala rajyasabha election date, kerala high court rajya sabha election, kerala, രാജ്യസഭാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്,ie malayalam

ഒഴിവു വരുന്ന കേരളത്തിന്റെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. ഏപ്രിൽ 13 മുതൽ 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നടക്കുന്ന 30ന് തന്നെ വോട്ടെണ്ണലും നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 2ന് തീരും മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതിനു പുറകെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതി പ്രഖ്യാപിച്ചത്.

Advertisment

നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിച്ചിരുന്നു. ഏപ്രിൽ 21ന് കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളായ വയലാർ രവി, കെ.കെ രാഗേഷ്, പി.വി അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി കഴിയാനിരിക്കെ ഏപ്രിൽ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. നിയമസഭയുടെ കാലാവധി കഴിയാനിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോ എന്ന നിയമമന്ത്രാലയത്തിന്റെ ചോദ്യത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പിവി ആശയുടെഉത്തരവ് വന്നത്. നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു ഈ വിധി.

Kerala High Court Rajyasabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: