Kerala Rains: നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം പിടിപെട്ടു മരിച്ച നഴ്സ് ലിനി ഇന്ന് വീണ്ടും കേരളത്തിന്റെ സാന്ത്വന മുഖമായി മാറുകയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തന്റെ ആദ്യ ശമ്പളം നീക്കി വച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ നടപടിയാണ് ലിനിയെ വീണ്ടും വാര്‍ത്തകളില്‍ കൊണ്ട് വരുന്നത്.
ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ബാക്കി നിര്‍ത്തിയാണ് ലിനി യാത്രയാകുന്നത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സജീഷിനു കേരള സര്‍ക്കാര്‍ കൂത്താളി പിഎച്ച്എസ്സിയില്‍ ക്ലര്‍ക്കായി ജോലി നൽകിയിരുന്നു. ഒരു മാസത്തിനു മുന്‍പ് ജോലിയില്‍ പ്രവേശിച്ച സജീഷിന്റെ ആദ്യ ശമ്പളമാണ് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയ്ക്ക് കൈമാറിയത്.
തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനെ വടകര റസ്റ്റ്‌ഹൗസില്‍ ചെന്ന് കണ്ടാണ് സജീഷ് ചെക്ക് കൈമാറിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.