Kerala Floods Rains:  കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കിയിലും വയനാട്ടിലും ചൊവ്വാഴ്ച വരെയും കണ്ണൂരില്‍ തിങ്കളാഴ്ച വരെയുമാണ്‌ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പതിനാലില്‍ പതിനൊന്ന് ജില്ലകളും പ്രളയഭാതിതമാണ്. മഴക്കെടുതിയില്‍ മരണസംഖ്യ മുപ്പത്തിയേഴിലെത്തി. അഞ്ചോളം പേരെ കാണാതായിട്ടുമുണ്ട്. സംസ്ഥാനത്ത് ആകമാനം 67 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 11,512 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപവീതവും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിമുഖ്യമന്ത്രി ക്യാമ്പില്‍ കഴിയുന്ന കുടുംബംങ്ങള്‍ക്ക് അടിയന്തിരമായി 3800 രൂപ സഹായമായി നല്‍കും എന്നും അറിയിച്ചു.

അതേസമയം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് രാവിലെ 2401.10 അടിയായി ജലനിരപ്പ്. വൈകീട്ടോടെ അത് 2400.48 അടിയായിട്ടുണ്ട്. 2400 അടിയാകുന്നത് വരെ ഇന്നത്തെ നിലയിൽ തന്നെ ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് വിടും.

കുത്തൊഴുക്കിൽ ചെറുതോണി ബസ് സ്റ്റാൻഡ് തകർന്നു. ആറടി താഴ്ചയിൽ ബസ് സ്റ്റാൻഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലം വേഗം പുതുക്കിപ്പണിയുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹെലികോപ്റ്ററിൽ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാലാണിത്. പുറത്തേക്ക് ഒഴുക്കിവിടുന്ന മഴ കുറഞ്ഞത് ആശ്വാസകരമാണ്.

Kerala Flood News, Rain in Kerala Live Updates: കേരളത്തിലെ മഴക്കെടുതി തത്സമയ വിവരങ്ങൾ

10.58 pm; കേരളം ഉള്‍പ്പെടെയുള്ള പതിനാറു സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടുദിവസം കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ ഡി എം എ). ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിനു സമാന്തരമായ പ്രദേശങ്ങളിലും കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ ഉദ്ധരിച്ച് എന്‍ ഡി എം എ പത്രക്കുറിപ്പില്‍ വ്യക്തമാക്കി

8:45 PM മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കമല്‍ഹാസന്റെയും വിജയ്‌ ടിവിയുടേയും ധനസഹായം. ഇരുപത്തിയഞ്ച് ലക്ഷം രൂപ വീതമാണ് സംഭാവന

8:21 PM :സംസ്ഥാനത്ത് ആകമാനം 67 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 11,512 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. രാവിലെ ഉണ്ടായിരുന്നത് 75 ക്യാമ്പുകളായിരുന്നു.

8:15 PM :

7:37 PM : വീട് നഷ്ടപെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വീതവും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അതിനനുസരിച്ച തുകയും നല്‍കും. കൃഷിനാശത്തിന് പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാവും നഷ്ടപരിഹാരം. വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫീസില്ലാതെ തന്നെ രേഖകള്‍ നല്‍കും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് പുതിയ പുസ്തകം നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും 3800 രൂപ വീതം ധനസഹായം അനുവദിക്കും. തകര്‍ന്നു പോയ റോഡുകളും പുനസ്ഥാപിക്കും എന്ന് പിണറായി വിജയന്‍ പറഞ്ഞു.

7:29 PM : മഴക്കെടുതിയില്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ എല്ലാം തന്നെ നല്ല ഏകോപനത്തോടെയാണ് ഇടപ്പെട്ടിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് ഈ ദുരന്തത്തെ ഇത്തരത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഹൈബി ഈഡന്‍ എംഎല്‍എയും സന്നിഹിതരായിരുന്നു.

7:19 PM : ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. 2399 അടിയിലെത്തിയിരിക്കുന്നതോടെ അപകടാവസ്ഥ തരണം ചെയ്തു എന്ന് തന്നെ വേണം കണക്കിലാക്കാന്‍.
6:58 PM : പതിനാലില്‍ പതിനൊന്ന് ജില്ലകളും പ്രളയഭാദിതമാണ്. മുപ്പത്തിയേഴുപേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ അഞ്ചുപേരെ കാണാതായിട്ടുണ്ട് എന്നാണ് അവസാനം ലഭിക്കുന്ന കണക്ക്.

6:40 PM : മലപ്പുറത്ത് താത്കാലിക പാലം പണിയുന്ന ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനിയറിങ് വിഭാഗം

5:59 PM : ഇടുക്കി ഡാമിലെ ജലനിരപ്പ് കുരഞ്ഞുകൊണ്ടിരിക്കുന്നു എന്നത് സംസ്ഥാനത്തിന് ആശ്വാസകരമായ കാര്യമാണ്.

5:42 PM : കുറ്റിക്കാട്ടുകര മെട്രോ ടൈൽ ഫാക്ടറിയിലെ അന്യസംസ്ഥാന തൊഴിലാളികളിൽ നാലുപേർ ഡ്രമ്മുകൾ കൂട്ടി ചങ്ങാടം പോലെയാക്കി വെള്ളത്തിൽ തുഴഞ്ഞ് കളിക്കുകയായിരുന്നു. ചങ്ങാടം പുഴയുടെ അക്കരെ വെച്ച് മറിഞ്ഞ് നാലുപേരും വെള്ളത്തിൽ വീണു. മൂന്നു പേർക്ക് നീന്തി ഇക്കരെ എത്തി രക്ഷപ്പെടാന്‍ സാധിച്ചപ്പോള്‍ നാലാമനായ അനറുൾ ഒരു മരക്കമ്പിൽ പിടിച്ച് പുഴക്കക്കരയില്‍ കിടക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേനാ അംഗങ്ങള്‍ റബർ ഡിഞ്ചിയുമായി ചെന്ന് അനറുളിനെ രക്ഷപ്പെടുത്തി. അസമിലെ നോഗം ജില്ലാക്കാരനായ അനാറുള്‍ അടക്കം 24 അന്യസംസ്ഥാന തൊഴിലാളികളെ ഉടനെ തന്നെ സംഭവ സ്ഥലത്തു നിന്ന് സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് ബന്ധവസ് ഏർപ്പെടുത്തിയിട്ടുണ്ട്.

5:02 PM ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

4:58 PM :

4:45 PM :

4:30 PM: വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപവീതവും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയും അദ്ദേഹം ഇത് അറിയിച്ചിരുന്നു. ക്യാമ്പില്‍ കഴിയുന്ന കുടുംബംങ്ങള്‍ക്ക് അടിയന്തിരമായി 3800 രൂപ വീതം നല്‍കും എന്നും മുഖ്യമന്ത്രി അറിയിച്ചു.

4:04 PM: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ വിമാനമാര്‍ഗം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. വൈകാതെ തന്നെ പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചെയും. ആലുവ ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.

3:50 PM: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കിയിലും വയനാടിലും കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും വയനാട്ടിലും ചൊവ്വാഴ്ച വരെ റെഡ് അലര്‍ട്ടും ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും തുടരും. കണ്ണൂരില്‍ തിങ്കളാഴ്ച വരെ റെഡ് അലര്‍ട്ടും ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും തുടരും.

2.55 PM:”വെളളം ഇറങ്ങുന്ന മുറയ്ക്ക് വേണ്ടതെല്ലാം ചെയ്യും, ഒന്നും ഭയപ്പെടേണ്ട” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ ചെങ്ങമനാടുളള ദുരിതാശ്വാസ ക്യാംപിലെത്തിയ അദ്ദേഹം ദുരിതബാധിതരുമായി സംസാരിച്ചു.

2.50 PM: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടങ്ങുന്ന സംഘം ആലുവയിലെത്തി. ചെങ്ങമനാടുളള ദുരിതാശ്വാസ കേന്ദ്രം സന്ദർശിക്കുകയാണ് ഇപ്പോൾ…

2.45 PM: പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായധനം നൽകണമെന്ന് മോഹൻലാൽ. ഫെയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചതിങ്ങനെ

നേരിടാം ഒന്നായി…

പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹജീവികൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ഇപ്പോൾ തന്നെ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്(സി.എം.ഡി.ആർ.എഫ്)കാരുണ്യത്തോടെ, പ്രാർത്ഥനയോടെ സംഭാവന ചെയ്യുക.

2.30 PM: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പിൽ വലിയ കുറവ്. ഇപ്പോൾ 2400.64 അടിയായി ജലനിരപ്പ്.

2.00 PM: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്രം മതിയായ ധനസഹായം നൽകണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു ഒപ്പം നിന്നു വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു.

1.10 PM: പാലക്കാട് ജില്ലയിൽ പൂര്‍ണ്ണമായും വീട് തകര്‍ന്നവരുടെയും ഭാഗികമായി വീട് തകര്‍ന്നവരുടെയും വസ്ത്രം, ഗ്യാസ് സിലിണ്ടര്‍, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, പട്ടയം, ഗൃഹോപകരണങ്ങള്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവ നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടി ഉടന്‍ എടുക്കുന്നതിനുവേണ്ടി വില്ലേജ് അടിസ്ഥാനത്തില്‍ 13/08/2018,14/08/2018 എന്നീ ദിവസങ്ങളില്‍ ക്യാമ്പ് നടത്തുവാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.

1.05 PM: അപ്പർ കുട്ടനാട്ടിൽ വീണ്ടും വെളളം കയരുന്നതായാണ് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്ക് അതിന്റെ പകർപ്പ് നൽകാനും, അതിനായി അദാലത്തുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

1.00 PM: കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) 2018 ആഗസ്റ്റ് 11 ,12 &15 തിയതികളിൽ ശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 7 മുതൽ 11 സെ . മി വരെ )ആഗസ്റ്റ് 13 &14 തിയതികളിൽ അതിശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 12 മുതൽ 20 സെ . മി വരെ ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

12.35 PM: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ദുരിതം ബാധിച്ചവർക്ക് കനത്ത നഷ്ടം. പലർക്കും ഭൂമി നഷ്ടപ്പെട്ടപ്പോൾ നൂറ് കണക്കിന് വീടുകളാണ് പൂർണ്ണമായും ഭാഗികമായും തകർന്നത്. റോഡുകളും കടകളും വെളളപ്പൊക്കത്തിൽ ഒലിച്ചുപോയി. കിണറുകളിൽ മലിനജലം കയറിയപ്പോൾ ശുചിമുറികളടക്കം തകർന്നതാണ് പലരെയും വിഷമത്തിലാക്കിയത്. ഇടുക്കിയിൽ മാത്രം 22 പേർക്ക് പരിക്കേറ്റു.

12.20 PM: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നിർമ്മിച്ച് നൽകും. കാലവർഷക്കെടുതിയുടെ ധനസഹായ പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

12.00 PM: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 29 പേരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാംപുകളിലെ കുടുംബങ്ങൾക്ക് 3800 രൂപ വീതം നൽകും. കുട്ടികൾക്ക് പാഠപുസ്തകങ്ങളും ഉടൻ വിതരണം ചെയ്യാൻ തീരുമാനം.

11.50 AM: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 168.94 മീറ്റർ. കക്കി ഡാമിൽ 981 മീറ്റർ. കക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്റർ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ഉമ്മൻ ചാണ്ടിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിൽ പങ്കുവച്ചു.

11.35 AM: കറുത്ത വാവ് ദിവസമായ ഇന്ന് ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്തു വരുമെന്ന് വിദഗ്‌ദ്ധർ. കടലിൽ ശക്തമായ തിരകളുണ്ടാകുമെന്നും വേലിയേറ്റം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിലെ നീരൊഴുക്കിന്റെ വേഗത കുറയും. ഈ സാഹചര്യത്തിൽ വെളളം കടലിലേക്ക് ഒഴുകുന്നതിനെ അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയും സംഘവും ഹെലികോപ്റ്ററിൽ. ദുരിത ബാധിത മേഖലകൾ കാണാൻ പുറപ്പെട്ടപ്പോൾ

11.25 AM: പാലക്കാട് ബസ് സ്റ്റാന്റിൽ വെളളം കയറിയപ്പോൾ മീനിനെ പിടിക്കുന്ന നാട്ടുകാരൻ… ട്വിറ്ററിൽ രാജേഷ് മേനോൻ പങ്കുവച്ച വീഡിയോ.

11.20 AM: പമ്പ അണക്കെട്ടിലെ ഒന്നാമത്തെയും ആറാമത്തെയും ഷട്ടറുകൾ അടച്ചു. അതേസമയം 2,3,5 ഷട്ടറുകൾ 7.5 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. അതേസമയം നാലാമത്തെ ഷട്ടർ 15 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. വെളളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്.

11.15 AM: “ഇപ്പോൾ രാഷ്ട്രീയം പറയേണ്ട സമയമല്ല,” എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് മുണ്ടേരി ദുരിതാശ്വാസ ക്യാംപിൽ ദുരിതബാധിതരെ കണ്ട ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

11.10 AM: മുണ്ടേരി ദുരിതാശ്വാസ ക്യാംപിലെത്തിയ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും അടക്കമുളള സംഘം ജില്ല കളക്ട്രേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കാനായി പോയി.

11.00 AM: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരെ കണ്ടു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഇവർക്ക് ഉറപ്പുനൽകി. വീട് വൃത്തിയാക്കുന്നതും തകർന്ന വീടുകൾ പുനർ നിർമ്മിക്കുന്നതും അടക്കമുളള കാര്യങ്ങളിൽ സർക്കാർ സഹായം നൽകുമെന്നും അത് വെളളപ്പൊക്കത്തിന് ശേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

10.45 AM: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുളള സംഘം വയനാട് മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് പോകുന്നു.

10.30 AM: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായത്തിന് വിളിക്കാനുളള ഹെൽപ് ലൈൻ നമ്പറുകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

10.20 AM: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു. ഏഴര ലക്ഷം ജലമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്. കക്കി അണക്കെട്ടിലെ ജലനിരപ്പ് 980.98 മീറ്ററാണ്. ഇവിടെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്.

10.15 AM: എറണാകുളത്ത് 78 ക്യാംപുകളിലായി 10500 ഓളം പേർ കഴിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വയനാട്ടിലെത്തി.

10.05 AM: വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഇവിടെ കോട്ടത്തറ, പടിഞ്ഞാറത്തറ മേഖലകളിൽ വെളളക്കെട്ട് ഒഴിയുന്നില്ല. ഇടമലയാറിൽ മൂന്ന് ഷട്ടറുകൾ അടച്ചു. ഒന്നിലൂടെ മാത്രമാണ് ഇപ്പോൾ ജലം പുറത്തേക്ക് വിടുന്നത്.

9.50 AM: ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവിൽ കുറവുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 9 മണിക്ക് 2401 അടിയായിരുന്നു.

9.35 AM: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലേക്ക് യാത്ര തിരിച്ചു. പത്തരയോടെ വയനാട്ടിലെത്തുമെന്നാണ് വിവരം.

9.26 AM: കട്ടപ്പനയിലെ അവലോകനയോഗം വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല.

9.25 AM: ഇടമലയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടങ്ങി. നിലവിൽ പ്രതിസന്ധിയില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതർ. റൺവേയ്ക്ക് സമീപത്തെ ജലം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിക്കളയുന്നു.

9.10 AM: കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ പ്രാർത്ഥനയും ചിന്തകളും ദുരിതബാധിതർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

9.05 AM: കക്കി അണക്കെട്ടിൽ രാവിലെ ഏഴിന് ജലനിരപ്പ് – 980.95 മീറ്റർ. ആകെ സംഭരണശേഷി – 981.46. നാലു ഷട്ടറുകളും 30 സെന്റീമീറ്റർ വച്ച് ഉയർത്തിയിരിക്കുകയാണ്. കുട്ടനാടിനെ കൂടുതൽ ദുരിതത്തിലാക്കാതെ വെളളം പുറത്തേക്ക് ഒഴുക്കിക്കളയാനാണ് ശ്രമം.

9.00 AM: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം… വീഡിയോ

8.40 AM: ഇടമലയാർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെളളം 100 ഘനമീറ്ററായി കുറച്ചു. ഇവിടെ ജലനിരപ്പ് ഇപ്പോൾ 168.95 ആണ്.

രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാവിക സേനാംഗങ്ങൾ

8.35 AM: കക്കി ഡാമിൽ നിന്ന് തുറന്നുവിടുന്ന വെളളത്തിന്റെ അളവ് കുറച്ചത് കുട്ടനാടിനും ആലപ്പുഴയ്ക്കും ആശ്വാസമായി.

8.20 AM: കബനി നദി കരകവിഞ്ഞ് ഒഴുകിയതോടെ വയനാട്ടിൽ നിന്നും മൈസൂരിലേക്കുളള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. മഴ അൽപ്പം കുറഞ്ഞിട്ടുണ്ട്. ബീച്ചനഹളളി അണക്കെട്ടിൽ നിന്ന് വെളളം തുറന്നുവിടാൻ കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടതായി സൂചന.

8.10 AM: കർക്കിടക വാവുബലിക്ക് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും തടസം ഉണ്ടായില്ല. ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ കർശന സുരക്ഷ നിയന്ത്രണത്തിലാണ് വാവുബലി നടന്നത്.

8.00  AM: മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തി. ഇപ്പോൾ ആറ് സെന്റിമീറ്റർ മാത്രമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇതോടെ കൽപ്പാത്തി പുഴയിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കർക്കിടക വാവുബലി മുൻനിർത്തിയാണ് ഇത്തരമൊരു നീക്കം.

7.45 AM: മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തുടങ്ങി. മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ ഉണ്ട്.

പമ്പ നദി കരകവിഞ്ഞപ്പോൾ… ത്രിവേണിയിൽ നിന്നുളള ദൃശ്യം

7.30 AM: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നത് വരെ ഇപ്പോഴത്തെ നിലയിൽ വെളളം തുറന്നുവിടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. വരും ദിവസങ്ങളിലെ മഴ പെയ്യാനുളള സാഹചര്യം കൂടി പരിഗണിച്ചാവും ഭാവി തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

7.20 AM: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് 2401.10 അടിയായി താഴ്ന്നു.

7.05 AM: ആലുവ ശിവ ക്ഷേത്രത്തിൽ വെളളം കയറിയതിനാൽ കർക്കിടക വാവുബലി തടസപ്പെട്ടിട്ടുണ്ട്. എങ്കിലും വെളളം കയറാത്ത ഭാഗത്തും റോഡിലുമായി വാവുബലി തുടരുകയാണ്.

7.00 AM: ആലുവയിൽ പെരിയാറിൽ ജലനിരപ്പ് രണ്ടടിയോളം ഉയർന്നിട്ടുണ്ട്. എങ്കിലും വലിയ പ്രതിസന്ധിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നീരൊഴുക്കിന് വേഗതയുളളതിനാൽ പെരിയാർ ശാന്തമാണ്. ആരും വെളളത്തിലിറങ്ങരുതെന്ന് ശക്തമായ നിർദ്ദേശം ഉണ്ട്.

പമ്പയിലെ ത്രിവേണി സംഗമ സ്ഥാനം വെളളം നിറഞ്ഞ് കവിഞ്ഞപ്പോൾ

6.45 AM: കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ മഴ ഏറിയും കുറഞ്ഞും തുടരുമെന്നാണ് വിവരം. എന്നാല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ വെല്ലുവിളി കുറവാണ്.

6.40 AM: ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമായിരിക്കുന്നത്.

പെരിയാറിലെ ജലനിരപ്പ്… ഡോർണിയർ വിമാനത്തിൽ നിന്ന് ഇന്ത്യൻ നാവിക സേന പകർത്തിയത്

6.30 AM:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

ഇടുക്കി അണക്കെട്ട് തുറന്നുവിട്ട ശേഷം ഇടുക്കി ജില്ലയ്ക്ക് മുകളിൽ നിന്ന് ഇന്ത്യൻ നാവികസേന അംഗങ്ങൾ പകർത്തിയ ദൃശ്യം

6.00 AM: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി 50000 ത്തോളം പേരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook