Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Kerala Rains: സഹായം അതിവേഗം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ വെബ്സൈറ്റുമായി സര്‍ക്കാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെബ് സൈറ്റ് തുറന്നത്. www.keralarescue.com എന്ന വെബ്സൈറ്റാണ് ആരംഭിച്ചിരിക്കുന്നത്

Kerala Heavy Rain Live Updates: മഴക്കെടുതിയ്ക്കിടെ നടന്ന രക്ഷാപ്രവർത്തനം

Kerala Rains: തിരുവനന്തപുരം: സമീപ കാല ചരിത്രത്തിലൊന്നും കാണാത്ത വിധത്തിലുള്ള മഴയെയാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മിക്ക ജില്ലകളിലും വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുകയാണ്. മലയോര പ്രദേശങ്ങള്‍ പലതും ഒറ്റപ്പെട്ടിരിക്കുന്നു. വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ് സൈറ്റ് തുറന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെബ്സൈറ്റ് തുറന്നത്. http://www.keralarescue.com എന്ന വെബ്സൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. സെറ്റിലൂടെ അടിയന്തര സഹായാഭ്യര്‍ത്ഥന, ഓരോ ജില്ലയിലെയും പ്രളയബാധിതര്‍ നേരിടുന്ന അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും അവയ്ക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിനും സാധിക്കും.

സൈറ്റിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളിൽ വോളന്റിയറാകാൻ താല്‍പര്യമുള്ളവര്‍ക്കും അധികൃതരുമായി ബന്ധപ്പെടാം. പണം നല്‍കി സഹായിക്കാനാവാത്തവര്‍ക്ക് അവരുടെ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇത് സഹായകമാകും.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 45 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര്‍ മരിച്ചു.

34 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയെ തുടര്‍ന്ന് 1103 ദുരിതാശ്വസ ക്യാമ്പുകളാണ് തുറന്നത്. ഇതിലായി ഇതുവരെ 109961 പേര്‍ കഴിയുന്നു.

ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച മഴ ഒരാഴ്ചയോളമായി അതിശക്തമായി തുടരുകയും വ്യാപിക്കുകയുമാണ്. മധ്യകേരളത്തിലാണ് ആദ്യം മഴ ശക്തമായിരുന്നതെങ്കില്‍ പൊടുന്നനെ വടക്കന്‍ കേരളത്തിലും അതിന് ശേഷം തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rains kerala government launches new web site to help rescue mission

Next Story
Kerala Rains: മലവെളളം മറികടന്ന് ഡ്യൂട്ടിക്ക് പോകുന്നവർ; പൊലീസുകാരുടെ സാഹസിക യാത്ര-വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express