കൊച്ചി: അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ വലയുകയാണ് കേരളമൊന്നാകെ. നിമിഷങ്ങൾക്കുള്ളിൽ സാഹചര്യങ്ങൾ മാറിമറിയുന്നു. എങ്ങും വെള്ളം മാത്രം. ജലപ്രളയം ഏറെ ബാധിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ആലുവ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിൽ തന്നെയാണ്. മണിക്കൂറുകൾ കഴിയുംതോറും കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറുകയാണ്.

സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയെന്നതാണ് പ്രധാനം. എന്നാൽ ഏതൊക്കെ സ്ഥലങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്? ഏതൊക്കെ സ്ഥലങ്ങൾ സുരക്ഷിതമാണ്? എന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പമുണ്ട്. എറണാകുളം ജില്ലയിൽ തന്നെ സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ വലയുകയാണ് കേരളമൊന്നാകെ. നിമിഷങ്ങൾക്കുള്ളിൽ സാഹചര്യങ്ങൾ മാറിമറിയുന്നു. എങ്ങും വെള്ളം മാത്രം. ജലപ്രളയം ഏറെ ബാധിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ആലുവ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിൽ തന്നെയാണ്. മണിക്കൂറുകൾ കഴിയുംതോറും കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറുകയാണ്.

സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയെന്നതാണ് പ്രധാനം. എന്നാൽ ഏതൊക്കെ സ്ഥലങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്? ഏതൊക്കെ സ്ഥലങ്ങൾ സുരക്ഷിതമാണ്? എന്ന കാര്യത്തിൽ വലിയ ആശയകുഴപ്പമുണ്ട്. എറണാകുളം ജില്ലയിൽ തന്നെ സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാക്കനാട്
തമ്മനം
പേട്ട
തൃക്കാക്കര
വൈറ്റില
കല്ലൂർ
പാലാരിവട്ടം
തൃപ്പുണിത്തറ
വരാപ്പുഴ
വാഴക്കാല
ഇടക്കൊച്ചി
മരട്
തേവര
കടവന്ത്ര
രവിപുരം
എറണാകുളം സൗത്ത്
വൈപ്പിൻ
കച്ചേരിപ്പടി

കാക്കനാട്
തൃക്കാക്കര
വാഴക്കാല
പാലാരിവട്ടം
തമ്മനം
വൈറ്റില
തൃപ്പുണിത്തറ
പേട്ട
കടവന്ത്ര
കല്ലൂർ
എറണാകുളം നോർത്ത്
കച്ചേരിപ്പടി
മരട്
തേവര
രവിപുരം
എം ജി റോഡ്
എറണാകുളം സൗത്ത്
വരാപ്പുഴ
വൈപ്പിൻ
ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി
തോപ്പുംപടി
പള്ളുരുത്തി
ഇടക്കൊച്ചി

അതേസമയം, ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെയാകും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാൽ ഇതേ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ