scorecardresearch
Latest News

Kerala Rain Live Updates: പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി

കോന്നിയില്‍ വെള്ളം കയറി നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

Kerala Rain Live Updates: തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത് മഴക്കെടുതിയില്‍ ഇതിനോടകം മരിച്ചത് 67 പേരാണ്. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നേവി,കരസേന​എന്നിവർ വിവിധയിടങ്ങളിൽ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ​ സ്ഥിതിഗതികൾ മോശമായി തുടരുന്നു. പമ്പ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളിലുമുളളവർ എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളിലേയ്ക്ക് മാറണമെന്നു അറിയിപ്പുണ്ട്.  ജലനിരപ്പ് ഉയര്‍ന്ന റാന്നിയില്‍ അഞ്ച് കെഎസ്ഇബി തൊഴിലാളികള്‍ അടക്കം പലരും വീടുകളുടെ മുകളില്‍ കുടങ്ങികിടക്കുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവച്ചു. പിന്നീട് പുനരാംരഭിച്ച  രക്ഷപ്രവർത്തനത്തിൽ രക്ഷപ്പെടുത്തിയവരെ തിരുവന്തപുരത്ത് എത്തിച്ചതായി വിവരം ലഭിച്ചു.

മഴയും മണ്ണിടിച്ചലൈന്‍ തുടര്‍ന്ന് പല റൂട്ടുകളിലെയും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ആലുവാ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം. ആലുവയിലെ റെയില്‍വേ പാലത്തില്‍ മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗതയുടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ വൈകും.

മലപ്പുറം കൊണ്ടോട്ടിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 9 പേര്‍ മരിച്ചു. മി​ക്ക പാ​ല​ങ്ങ​ളും ബ​ല​​പ്പെ​ടു​ത്തു​ക​യോ പു​ന​ർ​നി​ർ​മി​ക്കു​ക​യോ വേ​ണ്ടി വ​രും. ചി​ല പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ടു. കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ശി​ച്ചു.തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും.

കേരളത്തിലെ നാല്‍പ്പതതിനാല് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാ​പ​ക​കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കിക്കൊണ്ടാണ് ജലപ്രവാഹം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്. കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക​യും ജ​ല​സം​ഭ​ര​ണി​ക​ൾ മ​ലി​ന​മാ​കു​ക​യും ചെ​യ്​​തു. നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യും വീ​ട്​ ത​ക​ർ​ന്നും ക​ഴി​യു​ന്നു. ര​ണ്ടാം​ഘ​ട്ട പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ 60,000 പേ​രി​ൽ പ​കു​തി​യോ​ളം പേ​ർ ഇ​പ്പോ​ഴും ക്യാ​മ്പു​ക​ളി​ലാ​ണ്. ഇ​വ​ർ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. കി​ട​പ്പാ​ടം, കൃ​ഷി​ഭൂ​മി, ക​ട​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ജീ​വ​നോ​പാ​ധി​ക​ൾ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി. താ​ഴ്​​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ള​വും ച​ളി​യും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

കേരളത്തിൽ ആകെ 62 വലിയ ഡാമുകൾ ഉണ്ടെന്നാണ് ദേശീയ വാട്ടർ കമ്മീഷന്റെ ഡാം റജിസ്ട്രറിയിലെ കണക്കുകൾ. ഇതിൽ 36 എണ്ണം കെ എസ് ഇ​ബിയും 20 എണ്ണം ജലസേചന വകുപ്പും രണ്ടെണ്ണം സംസ്ഥാന വാട്ടർ അതോറിട്ടിയുടെയും നിയന്ത്രണത്തിലാണ്. നാലെണ്ണം തമിഴ് നാട് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതിൽ  എല്ലാത്തിലും കൂടി 35 ഡാമുകളാണ് ഇതുവരെ തുറന്നിട്ടുളളത്.

6.55 am: കോന്നിയില്‍ വെള്ളം കയറി നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

6.50 am: റാന്നി മുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷം

6.45 am: എൻ.ഡി.ആർ.എഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും പത്തനംതിട്ടയൽ എത്തിച്ചിട്ടുണ്ട്

6.40 am: ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും

6.35 am: . നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലർച്ചെയോടെ ഏഴ് ബോട്ടുകൾ കൂടി എത്തിച്ചു

6.30 am: പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകൾ വീണ്ടും ഉയർത്താനാണ് തീരുമാനം

കനത്ത മഴയില്‍ കേരളത്തില്‍ പലയിടത്തും വൈദ്യുതി തടസം നേരിട്ടു.  എല്ലാം പൂർവ്വസ്ഥിതിയിലാക്കാൻ പരിശ്രമത്തിലാണ് ജീവനക്കാർ എന്ന് വൈദ്യതി മന്ത്രി എം എം മണി ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു .

 

 

12. 30AM: പുണൈയിൽ നിന്നുളള ദുരന്തനിവാരണ സേന അംഗങ്ങൾ തിരുവനന്തപുരത്ത് എത്തി അവർ റാന്നിയിലേയ്ക്ക് തിരിച്ചു

11.54PM: ചെങ്ങന്നൂരിലെ അടിയന്തര സാഹചര്യം നേരിടുന്നതിന് 30 അംഗ ദുരന്ത നിവാരണ സംഘത്തെ നിയോഗിച്ചതായി സ്പെഷ്യൽ ഓഫീസർ പത്മകുമാർ അറിയിച്ചു.

11.34 PM: പമ്പാ നദിയിൽ വെളളം അതിവേഗം ഉയരുന്ന സാഹചര്യത്തിൽ​ ഇതിന്റെ കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണെന്ന കലക്ടർ അറിയിച്ചു.

10:11 PM പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ഏറ്റവും ദുരന്തം അനുഭവിക്കുന്നത് എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങള്‍ ആണ്. ദേശീയ പാത അടക്കം ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി കഴിഞ്ഞു. മഴ തുടരുകയും ജലനിരപ്പ്  ഉയരുകയും ചെയ്യുകയാണ് എങ്കില്‍ എറണാകുളം ഒറ്റപ്പെടുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കളമശ്ശേരിയിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശവാസികളെ പലരെയും ഇതിനോടകം തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു.

10:04 PM ഇന്ന്, ബുധനാഴ്ച കേരളത്തില്‍ ലഭിച്ച മഴ

10:00 PM ഇന്ത്യന്‍ നാവികസേനയുടെ 21 ടീമുകളാണ് ദുരന്താശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ വിന്യസിച്ചിരികുന്നത്.

9:53 PM ആറന്മുള എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. നൂറോളം വിദ്യാർത്ഥികൾ ആണ് കുടുങ്ങി കിടക്കുന്നത്. ഹോസ്റ്റലിന്റെ താഴത്തെ നില മുഴുവനായും വെള്ളം കയറി. രണ്ടാം നിലയിലേക്കും വെള്ളം കയറി കൊണ്ടിരിക്കുകയാണ്.

9:43 PM ആളുകള്‍ കുടങ്ങിക്കിടക്കുന്ന പത്തനംതിട്ടയിലും നെയ്യാറ്റിന്‍കരയിലും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങി.

9:25 PM ആലുവാ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം. ആലുവയിലെ റെയില്‍വേ പാലത്തില്‍ മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗതയുടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ വൈകും.

9:19 PM  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നത് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എല്ലാ എയര്‍ലൈനുകളോടും തരുവനന്തപുരത്തു നിന്നോ കരിപ്പൂരില്‍ നിന്നോ റിഷെഡ്യൂള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര എയര്‍ലൈനുകള്‍ക്ക് അതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കൊച്ചിയിലേക്കുള്ള ചെറിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന മറ്റിടങ്ങള്‍ പരിഗണിക്കും: സുരേഷ് പ്രഭു

9:17 PM പൂര്‍ണമായും നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍
1. Train No. 56310 Nagercoil-Thiruvananthapuram Passenger.

2. Train No. 56315 Thiruvananathapuram-Nagercoil Passenger.

3. Train No. 56318 Nagercoil-Thiruvananthapuram Passenger.

4. Train No. 56317 Kochuveli-Nagercoil Passenger.

5. Train No. 56311 Thiruvananathapuram-Nagercoil Passenger.

6. Train No. 56309 Kollam-Thiruvananthapuram Passenger.

7. Train No. 56313 Thiruvananathapuram-Nagercoil Passenger.

8. Train No. 56701 Punalur-Madurai Passenger.

9. Train No. 56316 Thiruvananathapuram-Nagercoil Passenger.

10. Train No. 56716 Kanniyakumari-Punalur Passenger.

11. Train No. 56719 Nagercoil-Kanniyakumari Passenger.

12. Train No. 56717 Kanniyakumari-Tirunelveli Passenger.

9:09 PM മധുര ഡിവിഷനിലെ തെന്മലയില്‍ ഉണ്ടായ മണ്ണിടിച്ചലൈന്‍ തുടര്‍ന്ന് കൊല്ലം- പുനലൂര്‍- സെങ്കോട്ടെ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

8:55 PM : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക് അയച്ച കത്ത്

8:30 PM : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായമായി എംപി ഫണ്ടില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപ സംഭാവന ചെയ്യാന്‍ ഓരോ എംപികള്‍ക്കും അനുവാദം നല്‍കണം എന്ന് ശശി തരൂരിന്റെ ട്വീറ്റ്. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡയ്ക്കും രാജ്നാഥ് സിങ്ങിനുമാണ് ട്വീറ്റ്.

8:20 PM : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള കാഴ്ച്ച

8:05 PM : ഇടുക്കി റാന്നിയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജനങ്ങള്‍ പലരും വീടുകള്‍ക്ക് മുകളില്‍ കുടുങ്ങി കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. ബോട്ട് മാര്‍ഗാമോ ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചോ അവരെ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

7:51 PM : ഒന്നരലക്ഷത്തോളം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് സംസ്ഥാനത്ത് പല ഗ്രാമങ്ങളും പട്ടണങ്ങളും ഒറ്റപ്പെട്ട സ്ഥിതിവിശേഷമാണ്. കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം. ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

7:44 PM : ശശി തരൂര്‍ എംപി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു

7:38 PM : റോഡ്‌ ഗതാഗത താറുമാറായ ഇടുക്കി ജില്ലയിലേക്ക് വാഹനങ്ങളുമായി പ്രവേശിക്കരുത് എന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇതിനോടകം തന്നെ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളും വിനോദയാത്രകളും നിരോധിച്ചിട്ടുണ്ട്.

 

7:32 PM : മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു

7:31 PM :

Kerala Rains: മഴക്കെടുതിക്കിടയിൽ കൊളളയടിക്കാൻ എയർലൈനുകൾ, തിരുവനന്തപുരത്തുനിന്നും പറക്കാൻ പത്തിരട്ടി വില വർധന

 

7:29 PM : ഇടമലയാറിലും ലോവർ പെരിയാറിലും വൈദ്യുതി ഉത്പാദനം നിര്‍ത്തി വച്ചു

ജലനിരപ്പ് ഉയർന്ന നിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉൽപ്പാദനം നടത്തിയാൽ ജനറേറ്ററിന്റെ ടർബൈനുകളിൽ​ വെളളം കയറാനുളള സാധ്യതയുണ്ടെന്നതിനാലാണ് വൈദ്യുതോൽപ്പാദനം നിർത്തിവെച്ചിട്ടുളളതെന്ന് ജനറേഷൻ വിഭാഗവും അറിയിച്ചു.

വാര്‍ത്ത വിശദമായി വായിക്കാം

Kerala Rains: ഇടമലയാറിലും ലോവർ പെരിയാറിലും വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു

7:16 PM : മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണശേഷി പാരമ്യത്തില്‍. ഡാമിന്റെ സ്പില്‍വേകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ഉപ്പുതറ ചപ്പാത്ത് വഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുന്നു.
7:10 PM : ഇടുക്കിയെ നിറച്ച് മുല്ലപ്പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക് കത്തെഴുതി.

7:03 PM : കുമളിയില്‍ നിന്നുള്ള കാഴ്ച

6:54 PM : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍ വേ വെള്ളം കയറിയ നിലയില്‍

6.32 PM : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. കേരളത്തിന് കേന്ദ്രത്തിന്‍റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രി രാജ് നാഥ് സിങുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. രാജ് ഭവനിലെത്തി ഗവർണർ പി സദാശിവത്തെ മുഖ്യമന്ത്രി കാര്യങ്ങള്‍ ധരിപ്പിച്ചു.

6:30 PM : നെടുങ്കണ്ടം പച്ചടിയില്‍ ഉരുള്‍പൊട്ടല്‍, മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മുന്ന് പേരാണ് മരിച്ചത്. താറാവിള വീട്ടില്‍ പീറ്റര്‍ തോമസ്(72), ഭാര്യ റോസമ്മ(70), മകന്റെ ഭാര്യ ജോളി(43) എന്നിവരാണ് മരിച്ചത്. പീറ്ററിന്റെ മകന്‍ ജയനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

6:27 PM : തിരുവല്ല-കുംപഴ റൂട്ടിലെ കോഴഞ്ചേരി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

6:26 PM : ഇടുക്കി ഗാന്ധി നഗറില്‍ ഉരുള്‍ പൊട്ടല്‍. രണ്ട് സ്ത്രീകള്‍ മരിച്ചു. നാല് പേരെ കാണാതായതായി റിപ്പോർട്ട്. പൊന്നമ്മ, കമലാവതി എന്നിവരാണ് മരിച്ചത്.

6:24 PM : ഉപ്പുതറ ചപ്പാത്ത് പാലം മുങ്ങുന്നു. ഗതാഗതം തടസ്സപ്പെട്ടു, മുല്ലപ്പെരിയാറില്‍ നിന്നും അതിശക്തിയായി വെള്ളം വന്നു കൊണ്ടിരിക്കുകയാണ്.

6.18 PM : വാഹന നിർമ്മാണ രംഗത്തെ വമ്പന്മാരായ ടിവിഎസ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചു. അന്താരാഷ്ട്ര വാഹന നിര്‍്മ്മാണ ഭീമന്മാരായ മെര്‍സിഡസ് ബെന്‍സ് മുപ്പത് ലക്ഷം സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 25 ലക്ഷം കമ്പനിയും ബാക്കി അഞ്ച് ലക്ഷം ഇന്ത്യയിലെ ഡീലര്‍ പാര്‍ട്ണറുമായിരിക്കും നല്‍കുക.

6.14 PM :

എറണാകുളം എലൂരില്‍ നിന്നുമുള്ള കാഴ്ച്ച


6:05 PM : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നു.

6:00 PM :

മലപ്പുറം എംബി ഹോസ്പിറ്റല്‍ വെള്ളം കയറിയ നിലയില്‍

5:48 PM : മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ് ഇപ്പോള്‍.

5:42 PM : മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണില്‍ സംസാരിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി കണക്കിലെടുത്ത് തമിഴ്നാടുമായി സംസാരിക്കണം എന്ന് അദ്ദേഹം അഭയാര്‍ഥിച്ചു. കൂടുതല്‍ കേന്ദ്രസേനയെ രക്ഷാപ്രവര്‍ത്തനത്തിനായി കേരളത്തിലേക്ക് അയക്കാന്‍ തീരുമാനമായിട്ടുണ്ട്.

5:36 PM :സംസ്ഥാനത്തെ സകല സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലും ഈ മാസം 31ന് ആരംഭിക്കാനിരുന്ന ഓണ പരീക്ഷകള്‍ മാറ്റിവച്ചു. കനത്തമഴയും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളുമായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം.

5:22 PM : കേരളത്തിന് പുറമേ തമിഴ്നാട്ടിലെയും പല പ്രദേശങ്ങളും പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്. കന്യാകുമാരിയില്‍ നിന്നുമുള്ള ദൃശ്യം.

5:15 PM :ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറില്‍ അനിയന്ത്രിതമായ ജലപ്രവാഹമാണ്. നിലയ്ക്കാത്ത മഴയും ജലനിരപ്പ് ഉയര്‍ത്തുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടക്കം ഏറണാകുളം വരെ എത്തുന്നത് പെരിയാറിന്റെ ഈ കൈവഴിയാണ്.

5:10 PM : കോഴിക്കോടും മലപ്പുറത്തും പലയിടത്തും സ്വകാര്യ ബസ്സുകള്‍ സര്‍വീസ് റദ്ദാക്കി. ഇന്നത്തെ കണക്ക് മാത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ്.

5:07 PM :കോഴിക്കോട് മാറാട് അഞ്ഞൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്. കിണറുകള്‍ പലതും വെള്ളത്തിനടിയിലായതോടെ ജനങ്ങളെ ഒഴിപ്പിച്ചു. ആയിരത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

5:00 PM : തിരുവനന്തപുരം കലക്ടര്‍ കെ വാസുകിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ജഗതിയിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കുന്നു.

4:50 PM : മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. കഴിഞ്ഞ മഴയില്‍ മീനച്ചിലാറില്‍ ഉയര്‍ന്ന ജലനിരപ്പ് കോട്ടയം നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു.

4:44 PM : ഇടുക്കിയിലെ ഇടമലയാര്‍ ഡാം നിറഞ്ഞുമറിയുകയാണ് ഇപ്പോള്‍. അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.

4:30 PM : തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മൂഴി ഗാര്‍ഡന്‍, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, വിലങ്ങന്‍കുന്ന് എന്നിവിടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. പൂമല ഡാമിലെ ബോട്ട് സവാരി മഴ മാറുന്നത് വരെ നിര്‍ത്തിവച്ചു.

4:20 PM : കുട്ടനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം, നേവിയുടെ സഹായം തേടി

കനത്തമഴ തുടരുകയും ഡാമുകള്‍ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്കോ ക്യാമ്പുകളിലേയ്ക്കോ മാറണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല്‍പ്പത് പേരെ ജില്ലയില്‍ വിന്യസിച്ചു.

4:12 PM : മലപ്പുറം പെരിങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ഇതോടെ ഇന്ന് മാത്രം മരണസംഖ്യ പതിനഞ്ചായി. മലപ്പുറത്ത് മാത്രം ഒമ്പതുപേരാണ് മരിച്ചത്.

4:00 PM: കേരളത്തിലെ രക്ഷാപ്രവര്‍ത്തത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 150 പേരടങ്ങിയ സംഘം പൂനെയില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു.

3:50 PM: സംഘടിതമായ ദുരിതാശ്വാസ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പൊലീസ്, ഫയല്‍ഫോഴ്സ്‌, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ എന്‍സിസി കാഡറ്റുകളും ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമാണ്.

3:40 PM: ഒമ്പതാം വളവില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് വയനാട് കുറ്റ്യാടി ചുരം വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

3:36 PM: കേരളത്തില്‍ മഴ ഇനിയും കനക്കും

3.20 PM: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി മെട്രോയിലെ എല്ലാ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും. ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ സഹായം സ്വീകരിക്കാനായി മെട്രോ സ്റ്റേഷനുകളില്‍ ഓരോ പെട്ടികള്‍ വെക്കും. ജനങ്ങള്‍ക്ക് ദുരിതബാധിതര്‍ക്കുളള സഹായം ഇതില്‍ നിക്ഷേപിക്കാം

3.05 PM: ദുരിതബാധിതരെ സമാശ്വസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എത്തി

എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറവൂരിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു

3.01 PM: ചെറുതോണി ഡാമാില്‍ നിന്ന് മൂന്ന് മണി മുതൽ 1300 ക്യുമെക്സ് വെള്ളം തുറന്നു വിടും. ചെറുതോണി, പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

3.00 PM: സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കൊണ്ടു പോവണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തളളി

2.48 PM: മുല്ലപ്പെരിയാറിലെ സ്ഥിതിഗതി നിരീക്ഷിക്കുന്നുണ്ടെന്നും അവശ്യമായ നടപടി എടുക്കുമെന്നും തമിഴ്നാട് ഫിഷറീസ് വകുപ്പ് മന്ത്രി ഡി ജയകുമാര്‍

2.44 PM: തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയര്‍ന്ന് മുല്ലപ്പെരിയാര്‍ തേക്കടി ബോട്ട്ലാൻഡിംഗിൽ നിന്നുള്ള ദൃശ്യം

2.33 PM: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ സപ്ലിമെന്‍ററി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും

2.30 PM: കണ്ണൂർ സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

2.20 PM: ഇന്ന് 7 പേരാണ് സംസ്ഥാനത്ത് മരിച്ചത്

2.15 PM: മുല്ലപ്പെരിയാറില്‍ നടപടി ആവശ്യപ്പെട്ട കേരളത്തിന് തമിഴ്നാട് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല

2.11 PM: 8600 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും തുറന്നുവിടുന്നത്

2.00 PM: ഇടമലയാറിൽ നിന്നും ചെറുതോണിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

1.55 PM: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

1.50 PM: വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണം തകരാറിലായി

1.47 PM: ഹജ്ജ് വിമാനം തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെടുകയെന്ന് അറിയിപ്പ്

1.43 PM: പെരിയാറും ചാലക്കുടി പുഴയും പമ്പയും കരകവിഞ്ഞ് ഒഴുകുകയാണ്

1.40 PM: 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

1.38 PM:

കേരളത്തിലെ അതീവ ദുരന്തബാധിത മേഖലകള്‍

1.33 PM: കൊച്ചി ധനുഷ്കോടി ദേശീയ പാത രണ്ടാം മൈലിൽ മിസ്റ്റി റിസോർട്ടിനു സമീപം മണ്ണിടിച്ചിൽ തുടരുന്നു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കുക

1.20 PM: അടിമാലി എട്ടു മുറിയിൽ 5 പേരുടെ ദാരുണ മരണത്തിനിടയാക്കിയ അതേ സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടി

1.15 PM: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 സ്പില്‍വേകളും വീണ്ടും തുറന്നു

1.11 PM: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസ്, വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തുന്നത്

1.00 PM: മുല്ലപ്പെരിയാര്‍ പരമാവധി ശേഷിയായ 142 അടിയിലെത്തി, പ്രദേശത്ത് കനത്ത മഴ തുടരുന്നു

12.44 PM: തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ച് കത്തും നല്‍കും

12.34 PM: ഇടുക്കി ചപ്പാത്ത് വഴിയുളള ഗതാഗതം നിരോധിച്ചു, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

12.30 PM: സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും 141.9 അടിയായി തന്നെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് തുടരുന്നു

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം: 39 ഡാമുകളില്‍ 33 എണ്ണം ഒരേസമയം തുറന്നു

12.20 PM: കനത്ത മഴയെ തുടർന്ന് മാഞ്ഞാലി- അങ്കമാലി പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. പറവൂർ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ടവർ ആലുവ വഴി പോകേണ്ടതാണ്. മാഞ്ഞാലി, കുന്നുകര, പുത്തൻവേലിക്കര എന്നീ ഭാഗങ്ങളിൽ വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ്

12.12 PM: ജലനിരപ്പ് 142 അടിയാവാതിരിക്കാന്‍ നടപടി വേണമെന്നാണ് കേരളത്തിന്റെ ആവശ്യം

12.11 PM: തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടു പോവുന്നില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ വിലയിരുത്തി

12.10 PM: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് വിടാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തും

12.09 PM:കോഴിക്കോട്- മൈസൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ പിടിച്ചിട്ടു

വയനാട് നിന്നുളള ദൃശ്യം

12.05 PM: കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്

Read More: ആറ്റുകാട് പാലം തകര്‍ന്നു, ജനങ്ങള്‍ ഒറ്റപ്പെട്ടു- വീഡിയോ

12.01 PM: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച 12 ജില്ലകളെയാണ് താഴെ ചിത്രീകരിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്

11.53 AM: മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളിൽ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡാമിന്റെ സ്പിൽവേ തുറന്ന് ഉയർന്ന തോതിൽ വെള്ളം വിടുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കലക്ടർ നിര്‍ദേശിച്ചു

11.50 AM: തിരുവനന്തപുരം- തൃശൂര്‍ സെക്ഷനില്‍ പല തീവണ്ടികളും വൈകിയോടുന്നു, കനത്ത മഴയും വെള്ളപ്പൊക്കവും കാരണമുളള വേഗതാ നിയന്ത്രണം തീവണ്ടികള്‍ വൈകാന്‍ കാരണമായി. തൃശൂർ -ആലുവ റൂട്ടിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം: ട്രാക്കിൽ വെള്ളംകയറിയാൽ സർവീസില്ല

11.49 AM: കൊല്ലം- പുനലൂര്‍ ചെങ്കോട്ട സെക്ഷനില്‍ തീവണ്ടി ഗതാഗതം താത്കാലികമായി റദ്ദ് ചെയ്തു

11. 47 AM: നാഗര്‍കോവില്‍ നിന്ന് കൊച്ചുവേളിയിലേക്കും, തിരിച്ചുമുളള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

11.45 AM: ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, കന്യാകുമാരി-മുംബൈ സിഎസ്എംടി എക്സ്പ്രസ്, ദീബ്രുഘഡ്,- കന്യാകുമാരി വിവേക് എക്സ്പ്രസ്, ഗാന്ധിധാം- തിരുനല്‍വേലി ഹംസഫര്‍ എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്

11.44 AM: കുഴിത്തറ-ഇരണിയല്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നാഗര്‍കോവില്‍-തിരുവനന്തപുരം സെക്ഷനിലെ തീവണ്ടികള്‍ വൈകിയോടുന്നു

11.34 AM: കേരളത്തില്‍ ഇന്ന് മാത്രം ആറ് പേരാണ് മരണപ്പെട്ടത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി

11.30. AM: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ് http://keralarescue.in/

11.28 AM: എറണാകുളത്ത് മാത്രം 84 ദുരിതാശ്വാസ ക്യാംപുകളിലായി 916 കുടുംബങ്ങളെയാണ് താമസിപ്പിച്ചിട്ടുളളത്

11.16 AM: ഇടുക്കിയിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 1500 കുമെക്സ് (15 ലക്ഷം ലിറ്റർ പെർ സെക്കൻഡ്) ആക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 11 ഷട്ടറുകൾ ഓരോ അടി വീതം ഉയർത്തി സെക്കൻഡിൽ 4400 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കെ.മുരളീധരൻ എംഎൽഎ

11.10 AM: കനത്ത മഴയെ തുടർന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കി. സിയോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂക്കള മത്സരത്തിന്റെ പ്രദർശനം വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കും

11.04 AM: മഴ കനത്ത് പെയ്യുന്ന കേരളത്തിന്റെ സാറ്റലൈറ്റ് ചിത്രമാണ് താഴെ പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറില്‍ 60 കി.മി. വേഗതയില്‍ കാറ്റടിക്കാമെന്ന് പ്രവചനമുണ്ട്. മഴയും കാറ്റും ശക്തമായ തിരമാലകള്‍ക്കും കാരണമാകുന്നുണ്ട്. കടലോരപ്രദേശങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്

11.00 AM: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ആരംഭിച്ചു

10.44 AM: ഭാരതപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പട്ടാമ്പി പാലം വഴിയുളള ഗതാഗതം നിരോധിച്ചു

10.32 AM: ചെങ്കൽ തോട്ടിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സർവീസുകളെ ബാധിച്ചത്. റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്

10.30 AM: നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തും

10.24 AM: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം 11 മണിക്ക് നടക്കും

10.14 AM: കണ്‍ട്രോള്‍ റൂം നമ്പര്‍: 0484-3053500, 0484-2610094

10.13 AM: വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു, 18ാം തിയതി രണ്ട് മണി വരെയാണ് സര്‍വീസ് നിര്‍ത്തി വെച്ചത്

10.12 AM: ശബരിമല ഒറ്റപ്പെട്ടു, പമ്പയും ത്രിവേണിയും വെള്ളത്തിനടിയിലായി

10.11 AM: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഓപ്പറേഷണല്‍ ഏരിയയിലും വെള്ളം കയറി

10.00 AM: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,398.64 അടിയായി ഉയർന്നു

9.47 AM: അനുഗ്രഹ എന്ന ബോട്ടിലെ സുരേഷ്,ശിവൻ,ബാബു,ആൽബി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ നേവൽ ബേസിൽ വൈദ്യപരിശോധനക്ക് വിധേയമാക്കും

ചെറിയ തേക്കാനത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍

9.46 AM: ആലപ്പുഴയിൽനിന്നും 12 നോട്ടിക്കൽ മൈലകലെ കടലിലകപെട്ട മത്സ്യബന്ധന ബോട്ടിലെ 4 തൊഴിലാളികളെ രക്ഷപ്പെടുത്തി, മൂന്ന് പേരെ കാന്മാനില്ല

9.42 AM: മലപ്പുറം കൊണ്ടോട്ടിയിൽ മണ്ണിനടിയിൽ കുടുങ്ങിയ കുട്ടി മരിച്ചു

9.40 AM: 12 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട് ചേറൂട്ടി നഗറില്‍ നിന്നുളള കാഴ്ച്ച

9.30 AM: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 141.2 അടിയായി ഉയർന്നു

9.24 AM: സംസ്ഥാനത്ത് പുതിയതായി 40 ദുരിതാശ്വാസ ക്യാമ്പുകൾകൂടി ആരംഭിച്ചു

9.15 AM: ആലപ്പുഴയിൽനിന്നും 12 നോട്ടിക്കൽ മൈലകലെ കടലിലകപെട്ട മത്സ്യബന്ധന ബോട്ടിനായി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടങ്ങി

9.05 AM: ഒക്കൽ തുരുത്തിലകപ്പെട്ട കുടുംബങ്ങളെ നേവിയും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി

8.47 AM: പമ്പതീരത്ത് റെഡ് അലേർട്ട്

8.40 AM: റാന്നിയിൽ വീടിനുള്ളിൽ വെള്ളം കയറി വൃദ്ധ ഷോക്കെറ്റു മരിച്ചു

8.15 AM: കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. കക്കയം തീരത്തുള്ളവർക്ക് ജഗ്രത നിർദ്ദേശം നൽകി

7.44 AM: സ്വാതന്ത്ര്യദിനത്തിൽ വിദ്യാലയങ്ങളിൽ ദേശീയ പതാക ഉയർത്തണം. എന്നാൽ വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമല്ല. റാലികൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു

7.20 AM: കോഴിക്കോട് സ്വാതന്ത്ര്യ ദിന പരേഡിനോട് അനുബന്ധിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും കനത്ത മഴയെ തുടർന്ന് റദ്ദാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു

7.15 AM: അതിരപ്പിള്ളിയില്‍ കനത്ത മഴ, വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

7.00 AM: കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ ആറ് വയസുളള കുട്ടിക്കായി തിരച്ചില്‍ തുടരുന്നു

6.43 AM: ഇടുക്കിയില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, തമിഴ്നാട് സ്വദേശിയായ മദനനാണ് മരിച്ചത്

6.40 AM: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തി.

6.30 AM: മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടി‍ഞ്ഞ് വീണ് രണ്ട് മരണം. കൈതക്കുണ്ട് സ്വദേശി അനീസും ഭാര്യ സുനീറയാണ് മരിച്ചത്. ഇവരുടെ മകനായുള്ള തിരച്ചിൽ തുടരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala rains floods landslides mullaperiyar idukki edamalayar dam live updates