Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Kerala Rains: മഴയെടുത്ത ജീവിതങ്ങൾ: മരണം 67, ഏഴു പേരെ കാണാതായി

Kerala Rains: ഒരാഴ്ചയായി തോരാതെ പെയ്യുന്ന മഴയിൽ കേരളം നേരിടുന്നത് ഇതുവരെ കാണാത്ത ദുരന്തം സർക്കാർ കണക്കുകൾ പ്രകാരം മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഇതാണ്.

Kerala Rains Death toll rises to 42
Kerala Rains Death toll rises to 42

Kerala Rains: തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 67 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേരെ കാണാതായി. വെള്ളത്തില്‍ മുങ്ങിയും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയുമാണ് കൂടുതല്‍ മരണം.

34 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 20,000 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇന്ന് മാത്രം 25 പേര്‍ മരിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മരണനിരക്ക് സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിലും കൂടാനാണ്ആ സാധ്യത.

സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയെ തുടർന്ന്  1103  ദുരിതാശ്വസ  ക്യാമ്പുകളാണ് തുറന്നത്. ഇതിലായി ഇതുവരെ  ഒന്നര ലക്ഷം പേര്‍ കഴിയുന്നുണ്ട്.

ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച മഴ ഒരാഴ്ചയോളമായി അതിശക്തായി തുടരുകയും വ്യാപിക്കുകയുമാണ്. മധ്യകേരളത്തിലാണ് ആദ്യം മഴ ശക്തമായിരുന്നതെങ്കിൽ പൊടുന്നനെ വടക്കൻ കേരളത്തിലും അതിന് ശേഷം തെക്കൻ കേരളത്തിലും മഴ ശക്തിപ്രാപിച്ചു.

സംസ്ഥാനത്തെ ഡാമുകളെല്ലാം നിറഞ്ഞതോടെ 39 ഡാമുകളിൽ 35 എണ്ണവും തുറന്നു വിടേണ്ടി വന്നു. അതിശക്തമായ മഴയും വെളളപ്പൊക്കവും കേരളത്തിൽ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത കെടുതികളാണ് സൃഷ്ടിച്ചത്. ആറ് ദിവസം പിന്നിട്ടിട്ടും തോരാതെ പെയ്യുന്ന മഴ കേരളത്തിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിട്ടുളളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rains death toll rises to

Next Story
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിൽMinister @kadakampalli, mayor V K Prasanth and collector K Vasuki at flood hit areas in Thiruvananthapuram featured
The moderation of comments is automated and not cleared manually by malayalam.indianexpress.com