scorecardresearch
Latest News

തുലാവർഷം ഇന്നെത്തും; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടാണ്

തുലാവർഷം ഇന്നെത്തും; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷം ഇന്നെത്തും. തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യമെത്തുക. നാളെയോടെ കേരള തീരം തൊട്ടേക്കും. ഇന്നും നാളെയും കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള–കർണാടക–ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. കഴിഞ്ഞ വർഷം തുലാവർഷത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മഴയാണ് ലഭിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala rain yellow alert in five districts