സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

rain, kerala rain, cyclone, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലാണ് മഴ കനക്കാന്‍ സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ജൂൺ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ജൂൺ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ജൂൺ 4: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ജൂൺ 5: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ

ജൂണ്‍ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയാണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ന് കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക്-കിഴക്ക് അറബിക്കടൽ, അതിനോട് ചേർന്നുള്ള കേരള തീരത്തും കന്യാകുമാരി പ്രദേശങ്ങളിലും ലക്ഷദ്വീപ്-മാലി ദ്വീപ് പ്രദേശങ്ങളിലും, തെക്കൻ ശ്രീലങ്കൻ തീരത്തും സമാനമായ കാലവസ്ഥയായിരിക്കും.

ശനിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rain yellow alert in five districts

Next Story
കുഴൽപ്പണം, സികെ ജാനുവിനു 10 ലക്ഷം; ബിജെപിയെ പിടിച്ചുകുലുക്കി സാമ്പത്തിക വിവാദങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com