Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിനു വിലക്ക്

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി

Monsoon, Kerala Weaather

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി.

24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115 മി.മീറ്റർ വരെയുള്ള ശക്തമായ മഴയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്നത്. കേരള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read Also: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

വടക്കൻ ജില്ലകളിൽ അടുത്ത ദിവസവും മഴ തുടരും. ജൂൺ 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 21, 22 തീയതികളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rain weather updates yellow alert in 7 districts

Next Story
കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺlockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com