സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Rain , Monsoon, Umbrella, മഴ , Iemalayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാള്‍ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: മലയാളം സംസാരിക്കുന്നതില്‍ വിലക്ക്; വിചിത്ര ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ബുധനാഴ്ചയും മഴ ശക്തമായേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rain weather updates june 06

Next Story
സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; പാർട്ടി ഒറ്റക്കെട്ടെന്ന് ബിജെപിBJP, ബിജെപി, K Surendran, കെ സുരേന്ദ്രന്‍, BJP Kerala, Kodakara Hawala Case, കൊടകര കേസ്, Hawala Case BJP. Narendra Modi, Amit Shah, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com