scorecardresearch

Latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല്‌ ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ ഏഴ് മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്നാണ് പ്രവചനം

Kerala Rain, Kerala Weather, IE Malayalam
Photo: Nithin RK

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും സ്വാധീനമാണ് മഴയ്ക്ക് കാരണം.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ അഞ്ച്, എട്ട് തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂൺ ഏഴ് മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്നാണ് നിഗമനം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • 05/06/2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
  • 07/06/2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്
  • 08/06/2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
  • 09/06/2022: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഇന്ന് മീൻ പിടിക്കാൻ പോകുന്നതിന് തടസമില്ല. എന്നാൽ 07-06-2022, 08-06-2022 എന്നീ തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ആ ദിവസങ്ങളിൽ കടലിൽ പോകുന്നതിന് വിലക്കുണ്ട്.

ഇന്ന് മുതൽ 07-06-2022 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മീൻ പിടിക്കാൻ പോകുന്നതിനു വിലക്കുണ്ട്.

Also Read: Kerala Covid Cases 04 June 2022: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,544 പേര്‍ക്ക് രോഗം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala rain weather updates heavy rain expected today