Latest News

ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

rain, kerala rain, cyclone, ie malayalam

തിരുവനന്തപുരം: കേരള തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പൊഴിയൂർ മുതൽ കാസർഗോഡ് വരെ 3.8 മീറ്റർ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ബംഗാളിലും ഒഡിഷയിലും നാശം വിതച്ച യാസ് ചുഴലിക്കാറ്റിന് ശമനം ഉണ്ടായങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

Also Read:ലക്ഷദ്വീപ് വിഷയം: സര്‍വ്വകക്ഷിയോഗം ഇന്ന്; ബിജെപിയും പങ്കെടുക്കും

അതേസമയം, യാസ് ചുഴലിക്കാറ്റ് ന്യൂനമര്‍‍ദമായി ജാര്‍ഖണ്ഡ് തീരത്ത് തുടരുകയാണ്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗാളിലും ഒഡിഷയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 12 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിക്കുന്നത്. ചുഴലിക്കാറ്റ് മൂലം അടച്ചിട്ടിരുന്ന കൊല്‍ക്കത്ത വിമാനത്താവളം തുറന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rain updates yellow alert in eleven districts

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express