/indian-express-malayalam/media/media_files/nh42YwT2CRpt6OHRMRui.jpg)
Kerala Rain Alert
Keral Rain News Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ജനുവരി 9 വെള്ളിയാഴ്ച വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടന്നുപോയത് ഒന്നരനൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ഡിസംബർ
നീണ്ടുനിന്ന മൂടൽമഞ്ഞും മഴയുടെ അഭാവവും കാരണം 2025 ഡിസംബർ ഇന്ത്യയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വരണ്ട അഞ്ചാമത്തെ മാസമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1901-ന് ശേഷമുള്ള കണക്കുകൾ പ്രകാരം അഞ്ചാമത്തെയും 2001-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഡിസംബറുമാണിത്.
Also Read: മന്നം സമാധിയിൽ പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന് ഗവർണർ ആനന്ദബോസ്; ആരോപണം തള്ളി സുകുമാരൻ നായർ
കഴിഞ്ഞ മാസം രാജ്യത്താകെ ലഭിച്ച ശരാശരി മഴ 4.9 മില്ലിമീറ്റർ മാത്രമാണ്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 69 ശതമാനം കുറവാണ്. വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണയായി ഡിസംബറിൽ ലഭിക്കാറുള്ള മഴയും മഞ്ഞുവീഴ്ചയും ഇത്തവണ തീരെ കുറവായിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസം മഴയേ പെയ്തില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, എംപിമാർ മത്സരിക്കരുതെന്ന് ബെന്നി ബെഹനാൻ
മഴ കുറയാൻ കാരണങ്ങൾ ദുർബലമായ പശ്ചിമ അസ്വസ്ഥതകൾ , കിഴക്കൻ കാറ്റിന്റെ അഭാവം, അന്തരീക്ഷ പ്രതിഭാസമായ മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ലാതിരുന്നത് എന്നിവയാണ് മഴ കുറയാൻ കാരണമായതെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു. മധ്യ ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത് ആറാമത്തെ ഏറ്റവും വരണ്ട ഡിസംബറാണ്.
Read More: ഫോട്ടോഗ്രാഫർമാരുടെ അതിക്രമം; കേരളത്തിലെ അപൂർവ ഇനത്തിൽപ്പെട്ട ഏഴ് തവളകൾ അപ്രത്യക്ഷമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us