/indian-express-malayalam/media/media_files/nh42YwT2CRpt6OHRMRui.jpg)
Kerala Rain Updates
Kerala Rain News Updates: സംസ്ഥാനത്ത് വീണ്ടും മഴ​ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട്
08/11/2025 : പത്തനംതിട്ട, ഇടുക്കി
09/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
10/11/2025 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read: എറണാകുളം- ബംഗളൂരു വന്ദേഭാരത് ഞായറാഴ്ച മുതൽ; ശനിയാഴ്ച ഫ്ലാഗ് ഓഫ്
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഒക്ടോബറിൽ സംസ്ഥാനത്ത് പത്ത് ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. മഴ കൂടുതൽ കോട്ടയം, തിരുവന്തപുരം ജില്ലകളിൽ ലഭിച്ചപ്പോൾ വയനാട്, പാലക്കാട് ജില്ലകളിൽ മഴ കുറവും രേഖപ്പെടുത്തി. 297.5 മില്ലിമീറ്റർ മഴയാണ് ഒക്ടോബറിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 276 മില്ലിമീറ്റർ മഴ മാത്രമാണ് ഈ കാലയളവിൽ ലഭിച്ചത്. ഏറ്റവുമധികം മഴ ലഭിച്ച കോട്ടയത്ത് 352.8 മില്ലിമീറ്റർ പെയ്തിറങ്ങി. തിരുവനന്തപുരത്ത് 341.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അറബിക്കടലിൽ ഉണ്ടായ തീവ്ര ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായി ഇത്തവണ അധികമഴ ലഭിച്ചത് തെക്കൻ കേരളത്തിലാണ്.
Also Read: പ്രമേഹ ഗവേഷകരുടെ ദേശീയ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം; വിദ്ഗധർ പങ്കെടുക്കുന്നു
കാലവർഷത്തിലും കുറവ്
ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോഴും കേരളത്തിൽ ഇക്കുറി മഴയുടെ ലഭ്യതയിൽ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, കാലവർഷത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 2018.6 മില്ലി മീറ്റർ മഴയാണ്. എന്നാൽ ലഭിച്ചതാകട്ടെ 1752.7 മില്ലി മീറ്റർ മഴ മാത്രമാണ്. മഴയുടെ ലഭ്യതയിൽ 13 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
Read More:മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം, പരാതിയുമായി കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us