scorecardresearch

Kerala Rain: ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weather today

Kerala Rains Updates

Kerala Rains Updates: തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസയം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. 

Advertisment

Also Read:ശബരിമലയിൽ കൂടുതൽ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കന്യാകുമാരി കടലിനു മുകളിലെ ന്യൂനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also Read:കോൺഗ്രസിന് ആശ്വാസം; തിരുവനന്തപുരം കോർപ്പറേഷനിൽ വെഷ്ണയ്ക്ക് മത്സരിക്കാം

Advertisment

ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമർദ്ദമായി ശക്തിപ്പെടും. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:യൂഡിഎഫിന് തിരിച്ചടി; വിഎം വിനുവിന് മത്സരിക്കാനാവില്ല, ഹർജി തള്ളി ഹൈക്കോടതി

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റെക്കോർഡ് മഴയാണ് പെയ്തത്. സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രഖപ്പെടുത്തിയത്. 

സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കൊച്ചി മട്ടാഞ്ചേരിയിൽ 60 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ഒരുമണിക്കൂറിൽ പെയ്തത്. കടവന്ത്രയിൽ 56 മില്ലിമീറ്റർ മഴയും ദർബാർ ഗ്രൗണ്ടിൽ 48 മില്ലിമീറ്ററും ബോട്ട ജെട്ടിയിൽ 42 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. പള്ളുരൂത്തിയിൽ 38 മില്ലിമീറ്റർ മഴയും ചുണ്ടിയിൽ 29 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. 

Read More:എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: