/indian-express-malayalam/media/media_files/2025/10/21/rain-2025-10-21-09-09-42.jpg)
Kerala Rains Updates
Kerala Rains Updates: തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
Also Read:തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങൾ ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു: ജോർജ് കുര്യൻ
അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇടുക്കിയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. മുൻകരുതലിൻറെ ഭാഗമായി ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:ഇനി മണ്ഡലക്കാല പുണ്യം; ശബരിമല നട ഇന്ന് തുറക്കും
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടയിൽ ശ്രീലങ്കയ്ക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിൻറെ ഫലമായാണ് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
Also Read:ശബരിമല സ്വർണക്കവർച്ച കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ ഇന്ന് ഹാജരാകും
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്നും ദുരന്തനിവാരണ വിഭാഗം പറഞ്ഞു.
Read More:ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us