Kerala Rain: തിരുവനന്തപുരം: ദിവസങ്ങളായി കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാ നിർദ്ദേശ പരിധിയിൽ. സംസ്ഥാന വ്യാപകമായ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പതിനാല് ജില്ലകളിലും അതിതീവ്ര ജാഗ്രത നിർദ്ദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

 

എട്ട് ജില്ലകളിൽ നാളെ വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഇന്നത്തേയ്ക്കാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓഗസ്റ്റ് 16 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Read More: കരകയറാനാവാതെ കേരളം

തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓഗസ്റ്റ് 15 ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഓഗസ്റ്റ് 16 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ഭൂരിപക്ഷവും നിറഞ്ഞു കവിഞ്ഞു. വൈദ്യുതി ജലസേചന വകുപ്പകളുടെ കൈവശമുളള​ 62 ഡാമുകളിൽ 35 എണ്ണവും ജലനിരപ്പ് സംഭരണശേഷിക്കൊപ്പമായതോടെ തുറന്നു വിട്ടു. ഇതോടെ പുഴകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ മുല്ലപ്പെരിയാർ ഡാമും തുറന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ