scorecardresearch

ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

author-image
WebDesk
New Update
Rain

Kerala Rain Updates

Kerala Rains Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. 

Also Read:സ്കൂൾ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്സ് ഇല്ലാതാകും; പുതിയ മാറ്റങ്ങളിൽ അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ട യ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. 

Also Read:മാറാട് കലാപം കേരളത്തിന്റെ അനുഭവം; അത് ഓർമ്മിപ്പിക്കുകയാണ് എ.കെ ബാലൻ ചെയ്തത്; ഏതു വർഗീയതയും നാടിന് ആപത്തെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More:ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ച് മെഡിറ്ററേനിയൻ കമ്പനി

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: