scorecardresearch

Kerala Rain: തിരികെ വരുന്നു മഴ; വെള്ളിയാഴ്ച മുതൽ സംസ്ഥാത്ത് വീണ്ടും പെരുമഴക്കാലം

2026-ലെ ആദ്യ ന്യൂനമർദ്ദമാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടിരിക്കുന്നത്

2026-ലെ ആദ്യ ന്യൂനമർദ്ദമാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടിരിക്കുന്നത്

author-image
WebDesk
New Update
Rain

Kerala Rain Updates

Kerala Rain Updates: കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നത്. 

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

2026-ലെ ആദ്യ ന്യൂനമർദ്ദമാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ശക്തി കൂടിയ നിലയിലാണ് ന്യൂനമർദ്ദം. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കെന്ന് അന്വേഷൻ സംഘം ഹൈക്കോടതിയിൽ

തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനിൽക്കുന്നുണ്ട്.ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. 

Also Read:മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; വിടവാങ്ങിയത് മുസ്‌ലിം ലീഗിൻറ സമുന്നത നേതാവ്

ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More:പുനർ‍ജനി പദ്ധതി; വി.ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തിൽ സംശയം; വിജിലൻസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: