scorecardresearch

Kerala Rain: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

author-image
WebDesk
New Update
Weather today

Kerala Rain Updates

Kerala Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം പല ഭാഗങ്ങളിലും ഒറ്റപ്പെട്ട ഇടിമിന്നിലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടില്ല.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; എൻ വാസുവിൻറെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ഇന്ന്  മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷ്യദ്വീപ് തീരങ്ങൾ, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:ഒൻപതാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ; ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ട് കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. 

Also Read:ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Read More:വിസി നിയമനം: സിസ തോമസിനെയും പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ; സത്യവാങ്മൂലം സമർപ്പിച്ചു

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: