scorecardresearch

Kerala Rain: സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഡിറ്റ്വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ

ഡിറ്റ്വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weather today

Kerala Rains Updates

Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisment

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് ശക്തമായ മഴ.ബംഗാൾ ഉൾക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളിൽ കേരളത്തിന് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ശക്തമായ മഴയുടെ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read:രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 

Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ അവിടെ നിന്ന് മാറ്റിപാർപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. 

Read More:ശംഖുമുഖത്ത് ഇരമ്പിയാർത്ത് നാവികസേന; സാക്ഷിയായി രാഷ്ട്രപതി

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: