scorecardresearch

Kerala Rain: സംസ്ഥാനത്ത് മഴ കനത്തു, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

ഡിറ്റ്വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്

ഡിറ്റ്വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്

author-image
WebDesk
New Update
Rain

Kerala Rain Updates

Kerala Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ബുധനാഴ്ച അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പുകളുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 124.5 മില്ലി മീറ്റർ മുതൽ 244.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

Advertisment

Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി നാളെ; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 64.4 മുതൽ 124.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട കൊണ്ട്് അർത്ഥമാക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. 

Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Advertisment

ഡിറ്റ്വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read:രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 

അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ അവിടെ നിന്ന് മാറ്റിപാർപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. 

Read More:മിന്നൽ പ്രളയം, ശക്തമായ കാറ്റ്, ഇടിമിന്നൽ: സംസ്ഥാനത്ത് കാലാവസ്ഥ ഭീഷണി ഉയർത്തി കൂമ്പാരമേഘങ്ങൾ

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: