scorecardresearch

Kerala Rain: ഡിറ്റ് വ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം, സംസ്ഥാനത്തും മഴ തുടരും

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്

author-image
WebDesk
New Update
Weather today

Kerala Rains Updates

Kerala Rains Updates: കൊച്ചി: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ഡിറ്റ് വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത. ഇതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റാണ് വീശുന്നത്.

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യം തേടി എ പത്മകുമാർ

ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിൽ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Also Read:ശബരിമല: മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കൊണ്ടുപോകരുത്, ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി

ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ, ചെന്നൈ അടക്കം തമിഴ്നാട്ടിലെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡിറ്റ് വതമിഴ്നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്നാടിന്റെ തെക്കൻ തീരത്തു നിന്നു 25 കിലോമീറ്റർ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമർദ്ദമായി മാറി ദുർബലമായേക്കും.

Advertisment

തീരദേശ ജില്ലകളിൽ 20 സെന്റി മീറ്ററിനു മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നാഗപട്ടണത്താണ്. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.നാഗപട്ടണം, തിരുവാരൂർ, കടലൂർ, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, മധുര ജില്ലകളിൽ വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ശക്തമായി തുടർന്നു.

Also Read:പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു

ചെന്നൈ വിമാനത്തവാളത്തിൽ നിന്നുള്ള 47 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 36 എണ്ണം ആഭ്യന്തര സർവീസും 11 രാജ്യാന്തര സർവീസുകളുമാണ് റദ്ദാക്കിയത്. തമിഴ് നാട് വഴിയുള്ള ട്രെയിൻ ഗതാഗതത്തെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. 

Read More:ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: