കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കുറവുണ്ടായെങ്കിലും പല ജില്ലകളിലേയും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 11, വ്യാഴം) പ്രദേശിക അവധി പ്രഖ്യാപിച്ചു.
ആലപ്പുഴയിലും തൃശൂരും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി നല്‍കിയിരിക്കുന്നത്.
തൃശൂരില്‍ എടത്തുരുത്തി ചെന്ത്രാപ്പിന്നി ഹൈ സ്കൂള്‍, ചേര്‍പ്പ് ജെ ബി എസ്, കാറളം എല്‍ പി എസ്, താന്നിശേരി ഡോളേഴ്സ് ലിറ്റില്‍ ഫ്ലവര്‍ എല്‍ പി എസ് എന്നീ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.