/indian-express-malayalam/media/media_files/uploads/2017/05/train-pass.jpg)
തിരുവനന്തപുരം: ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. ജനശതാബ്‌ദി, ഐലൻഡ് എക്‌സ്‌പ്രസുകൾ മാത്രമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. ആലുവ-കോട്ടയം വഴിയുളള ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ആലപ്പുഴ വഴിയുളള എല്ലാ സർവീസുകളും സാധാരണ നിലയിലായിട്ടുണ്ട്.
തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ സ്പെഷ്യൽ, പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് നടത്തും. കേരള എക്‌സ്‌പ്രസ്, മുംബൈ-കന്യാകുമാരി എക്‌സ്‌പ്രസുകൾ ഇന്ന് സർവീസ് നടത്തും. തൃശ്ശൂർ-ഷൊർണൂർ പാതയിൽ ഇന്ന് ട്രയൽ റൺ നടത്തും. കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ കോഴിക്കോടും ഷൊർണൂരും യാത്ര അവസാനിപ്പിക്കും.
അതിനിടെ, ഗുരുവായൂര്‍ -തൃശൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകും. വാക ഭാഗത്ത് കിലോമീറ്ററുകളോളം പാതയുടെ അടിയിലെ മണ്ണ് ഒഴുകി പോയതിനാൽ പാളം അപകടാവസ്ഥയിലാണ്.
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. മണ്ണുത്തി-ചേർത്തല ദേശീയപാതയിലും എംസി റോഡിലും ഗതാഗതം പുനരാരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.