scorecardresearch

Kerala Floods: 'രക്ഷാപ്രവർത്തനത്തിന് എത്തിയത് സഹായം പ്രതീക്ഷിച്ചല്ല'; മുതുക് ചവിട്ടുപടിയാക്കി താരമായ ജൈസൽ

രക്ഷാപ്രവർത്തനത്തിനിടെ ജൈസൽ എന്ന യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകൾ ഉൾപ്പെടെയുളളവരെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

രക്ഷാപ്രവർത്തനത്തിനിടെ ജൈസൽ എന്ന യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകൾ ഉൾപ്പെടെയുളളവരെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

author-image
WebDesk
New Update
Kerala Floods: 'രക്ഷാപ്രവർത്തനത്തിന് എത്തിയത് സഹായം പ്രതീക്ഷിച്ചല്ല'; മുതുക് ചവിട്ടുപടിയാക്കി താരമായ ജൈസൽ

മലപ്പുറം: എന്തെങ്കിലും സഹായം പ്രതീക്ഷിച്ചല്ല രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന് ജൈസൽ. നാടാകെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ അതിൽ ഒപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷം. തന്റെ പ്രവൃത്തി ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്നും തന്നെക്കാൾ ജീവൻ പോലും പണയം വച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നിരവധി പേരുണ്ടെന്നും ജൈസൽ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Advertisment

രക്ഷാപ്രവർത്തനത്തിനിടെ ജൈസൽ എന്ന യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകൾ ഉൾപ്പെടെയുളളവരെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ജൈസലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജൈസൽ സോഷ്യൽ മീഡിയയിൽ താരമാണ്.

Read More: ഇതാണ് നിങ്ങള്‍ തിരഞ്ഞ ജെയ്‌സല്‍; ബോട്ടില്‍ കയറാന്‍ പറ്റാത്തവര്‍ക്ക് സ്വന്തം മുതുക് പടിയാക്കിയ മത്സ്യത്തൊഴിലാളി

മലപ്പുറത്തെ ട്രോമോകെയർ സംഘത്തിലെ ആളാണ് ജൈസൽ. തകർന്ന് വീഴാറായ ഒറ്റമുറി വീട്ടിലാണ് മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന ജൈസലിന്റെ കുടുംബം താമസിക്കുന്നത്. കനത്ത മഴയിൽ മരം വീണ് പരപ്പനങ്ങാടിയിലെ ജൈസലിന്റെ വീടിന്റെ പിന്നിലെ ഷെഡ് തകർന്നിരുന്നു.

Advertisment

രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കാണ് ജൈസൽ തന്റെ മുതുക് ചവിട്ടുപടിയാക്കിയത്. ഒടുവില്‍ അതിന് ഉത്തരമായിരിക്കുകയാണ്. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജെയ്‌സല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്.

Read More:Kerala Floods: ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ പൈസ വേണ്ട, കൂടപ്പിറപ്പുകളെയാണ് രക്ഷിച്ചത്: ഹീറോയായി മത്സ്യത്തൊഴിലാളി

Kerala Rain Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: