Latest News

Kerala Flood LIVE Updates: ‘മഹാപ്രളയം’ ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് നൂറോളം പേര്‍, ഇന്ന് മാത്രം മരണസംഖ്യ 51

Kerala Weather Today, Kerala Flood 2018 LIVE Updates: പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി

Indian Army soldiers rescue people from flood affected areas after the opening of Idamalayar, Cheruthoni and Mullaperiyar dam shutters following heavy rains, on the outskirts of Kochi, India August 15, 2018. REUTERS/Sivaram V

Kerala Flood LIVE: തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചത് നൂറോളം പേരാണ്. ഇന്ന് മാത്രം 51 പേരാണ് മരിച്ചത്. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നേവി, കരസേന​ എന്നിവർ വിവിധയിടങ്ങളിൽ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ആ​ശ​ങ്ക​ക​ൾ വേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു. എ​ന്നാ​ൽ മു​ൻ ക​രു​ത​ൽ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശ്ന ബാ​ധി​ത മേ​ഖ​ല​യി​ൽ​നി​ന്നു മാ​റി താ​മ​സി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഉ​ട​ൻ മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പെ​രി​യാ​റി​ലും ചാ​ല​ക്കു​ടി പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മുന്നറിയിപ്പ് നല്‍കി. ചാലക്കുടി, ആലുവ, റാന്നി, ആലുവാ പ്രദേശങ്ങളിലെ സ്ഥിതി ഗതികള്‍ ഗുരുതരമാണ്. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ സമീപപ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ തന്നെ മാറി താമസിക്കണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ ട്രെയിന്‍ ഗതാഗതം നാളെ വൈകീട്റ്റ് നാല് മണി വരെ നിര്‍ത്തിവച്ചതായി ദക്ഷിണ റെയില്‍വേയും  അറിയിച്ചു. എറണാകുളം ജില്ലയില്‍ റോഡ്‌ വെള്ളം കയറി റോഡ്‌, റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി വരെ അടച്ചിട്ടു.

എറണാകുളം കാലടിയില്‍ അതീവ ഗുരുതരമായൊരവസ്ഥയാണ്. കാലടി സര്‍വ്വകലാശാലയിലടക്കം ആയിരക്കണക്കിന് ആളുകളാണ് കാലടിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത്. നാവികസേനയോ മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തകരോ തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.

അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോൾ ഫ്രീ ന​മ്പ​റി​ല്‍ വി​ളി​ക്കാം. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടേ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ണ്ട് പേ​ര്‍ കൂ​ടി മ​രി​ച്ചു. തൃശൂർ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. നാ​ല് വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​യി.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ വീ​ഴു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ക​ൽ​പി​നി​യി​ൽ വീ​ടു​ത​ക​ർ​ന്ന് ഒ​രു കു​ട്ടി മ​രി​ച്ചു . കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യി​ലും മു​ക്ക​ത്തും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. തൃ​ശൂ​ർ പൂ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ത​ക​ർ​ന്ന് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ർ വെ​റ്റി​ല​പ്പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രാ​ള്‍ മ​രി​ച്ചു. കോട്ടയം ജില്ലയിലെ തീ​ക്കോ​യി വെ​ള്ളി​കു​ളം ടൗ​ണി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.സംസ്ഥാനത്ത് അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി രാ​ജ്നാ​ഥ് സിംഗിനെയും വി​ളി​ച്ചു കൂടുതൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഭോ​പ്പാ​ലി​ൽ നി​ന്നും പൂ​നെ​യി​ൽ നി​ന്നും കൂ​ടു​ത​ൽ സൈ​ന്യ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു.

പത്തനംതിട്ട ജില്ലയിൽ​ സ്ഥിതിഗതികൾ മോശമായി തുടരുന്നു. പമ്പ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളിലുമുളളവർ എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളിലേയ്ക്ക് മാറണമെന്നു അറിയിപ്പുണ്ട്.  ജലനിരപ്പ് ഉയര്‍ന്ന റാന്നിയില്‍ അഞ്ച് കെഎസ്ഇബി തൊഴിലാളികള്‍ അടക്കം പലരും വീടുകളുടെ മുകളില്‍ കുടങ്ങികിടക്കുകയാണ്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാളെ കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ എത്തും. എന്‍ഡിആര്‍എഫിന്റെ 40 യൂണിറ്റുകള്‍, ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സ്, മൈറന്‍ കമന്റോസിന്റെ സംഘം എന്നിവര്‍ നാളെയെത്തും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. നേവിയുടെ നാല് ഹെലികോപ്‌റ്ററുകള്‍ക്കൊപ്പം എയര്‍ഫോഴ്‌സ് പത്തെണ്ണം കൂടി വിന്യസിപ്പിക്കും. അടിയന്തരമായി 200 ലൈഫ് ബോയികള്‍ , 250 ലൈഫ് ജാക്കറ്റുകള്‍, രണ്ട് ജെമിനി ടീമുകള്‍ എത്തും. ഡ്രൈ ഫുഡ് വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുടിവെളളം നല്‍കുമെന്ന് റെയില്‍വെ അറിയിച്ചപ്പോള്‍. തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളും സഹായത്തിനെത്തും. മത്സ്യബന്ധനത്തിനായുള്ള പ്രൈവറ്റ് ബോട്ടുകളും നാളെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി അറിയിച്ചു.

Kerala floods Live Updates:

10:55 PM : ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതെല്ലാം :

കൂടുതല്‍ ഹെലികോപ്റ്ററുകളും സാമഗ്രികളും; രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചെന്ന് മുഖ്യമന്ത്രി

10:30 PM :

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

10:10 PM : പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തുമോ എന്ന ചോദ്യത്തിന് സ്ഥിരീകരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനായി നാളെ വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

10:04 PM : രക്ഷപ്പെടുത്തിയവരെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വയനാട്ടിലെ ആദിവാസികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്നും അറിയിച്ചു.

9:59 PM : കേന്ദ്രം അനുവദിച്ചത് : എന്‍ഡിആര്‍എഫിന്റെ 40 യൂണിറ്റുകള്‍. 200 ലൈഫ് ബോയികള്‍ അടിയന്തരമായി, 250 ലൈഫ് ജാക്കറ്റുകള്‍. ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സ്. എയര്‍ഫോഴ്‌സ് പത്തെണ്ണം കൂടി നാളെ എത്തും. നേവിയുടെ നാല് ഹെലികോപ്‌റ്റേഴ്‌സ്. മൈറന്‍ കമന്റോസിന്റെ സംഘം. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകള്‍ എത്രയും പെട്ടെന്നു തന്നെ എത്തിക്കും. വരുന്ന ദിവസങ്ങളില്‍ അഞ്ചെണ്ണം കൂടി. ഡ്രൈ ഫുഡ് വിതരണം ചെയ്യാനുള്ള സംവിധാനം. കുടിവെളളം റെയില്‍വെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകള്‍. പ്രൈവറ്റ് ബോട്ടുകളും നാളെ ഉപയോഗപ്പെടുത്തും.

9:51 PM : കേരളം ആവശ്യപ്പെട്ടത് : ആര്‍മി സ്‌പെഷ്യല്‍ ടീമിന്റെ നാല് ടീമുകള്‍ കൂടി. പത്ത് നേവി യൂണിറ്റുകള്‍. എന്‍ഡിആര്‍എഫിന്റെ അഞ്ച് യൂണിറ്റുകള്‍ എന്നിവ അടിയന്തരമായി അയക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കൂടാതെ പത്ത് MI 17 ഹെലിക്‌പോറ്ററുകള്‍, 10 ALH ഹെലികോപ്റ്ററുകള്‍, 98 മോട്ടോറൈസ്ഡ് ബോട്ടുകള്‍, 48 മോട്ടോര്‍ രഹിത ബോട്ടുകള്‍, എന്നിവ ആവശ്യപ്പെടുകയുണ്ടായി. 1098 ലൈഫ് ജാക്കറ്റുകള്‍, 512 ലൈഫ് ബോയ്, 262 ടവര്‍ ലൈറ്റ്, 1275 റെയില്‍ കോട്ട്, 106 ചെയിന്‍സോ, 1357 ഗം ബോട്ട് എന്നിവയും അടിയന്തിരമായി വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

9:39 PM : ഇന്ന് മാത്രമായി എറണാകുളത്ത് 8500 പേരെയും പത്തനംതിട്ട 550 പേരേയുമാണ് രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പല സ്ഥലത്തും വീടുകള്‍ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന സാഹചര്യമായതിനാലാണ് രക്ഷാപ്രവര്‍ത്തനം ദുര്‍ഗഡമാകുന്നത്. വികേന്ദ്രീകൃതമായ രക്ഷാപ്രവര്‍ത്തനമായിരിക്കും നാളെ മുതള്‍ സംസ്ഥാനത്ത് നടക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുരന്ത പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ഉപയോഗപ്പെടുത്തും. ദുരാതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും.

9:23 PM : കേന്ദ്ര ഏജന്‍സികള്‍, ഫയര്‍ ഫോഴ്‌സ്, ടൂറിസം വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തും. ഇന്ന് 280 ഓളം ബോട്ടുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. നാളെ 23 ഹെലികോപ്റ്ററുകളേയും ഉപയോഗിക്കും. കൂടുതല്‍ കുത്തൊലിപ്പുള്ള സ്ഥലത്തായിരിക്കും ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ബാക്കി ഹെലികോപ്റ്ററുകള്‍ ആവശ്യം അനുസരിച്ച് ഉപയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

9:03 PM : സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു.

8:57 PM : ഫോണുകളില്‍ കഴിയുന്നത്ര ചാര്‍ജ് സൂക്ഷിക്കുക. വേണ്ടാതെ ഉപയോഗിക്കാതിരിക്കുക. ബാറ്ററി പാക്കുകള്‍ ഉണ്ടെങ്കില്‍ അതും ചാര്‍ജ് ചെയ്ത് വെക്കുക. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും അത്.

8:47 PM :

സാമൂഹ്യമാധ്യമങ്ങളില്‍ സഹായം അപേക്ഷിച്ച് ഫോണ്‍ നമ്പര്‍ പങ്കുവയ്ക്കുന്നവരുടെ ഫോണില്‍ ബാറ്ററി കുറവായിരിക്കാം. അതിനാല്‍ തന്നെ കഴിവതും അവരെ വിളിക്കാതിരിക്കുക. അവരുടെ ഫോണിലേക്ക് അത്യാവശ്യമായ റെസ്ക്യൂ നമ്പരുകള്‍ അയച്ചുകൊടുക്കുക.

സ്ഥലത്തെ കോഡോട് കൂടി 1077, 1070 എന്നീ നമ്പരുകളില്‍ വിളിച്ച് സ്ഥിതിഗതികള്‍ അറിയിക്കുക. ആ നമ്പരുകള്‍ ലഭിക്കുന്നില്ലായെങ്കില്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്. 04712333812 എന്ന നമ്പരില്‍ വിളിക്കുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ആളുകള്‍ക്ക് വേണ്ട നടപടികള്‍ ചെയ്യുവാനുള്ള നിര്‍ദ്ദേശം പോകും.

8:37 PM : കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ എല്ലാം തന്നെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഏറ്റവും തിരക്ക് അനുഭവിക്കുന്ന മറ്റൊരിടം സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ആളുകള്‍ അവശ്യ വസ്തുക്കളും വെള്ളവും ശേഖരിച്ചു വെക്കുകയാണ്.
8:27 PM :

8:15 PM : മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളല്‍ എന്ന വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് കേരളാ പൊലീസിന്റെ വിശദീകരണം. പെരിയാര്‍ നദി പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഈ വ്യാജവാര്‍ത്ത പ്രച്ചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്.

8:05 PM : എറണാകുളത്ത് മൂലമ്പിള്ളി പരിസരത്ത് ജലനിരപ്പ് ഉയരുകയാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.ഇപ്പോഴത്തെ ശക്തിയില്‍ മഴ തുടരുകയാണ് എങ്കില്‍ മണിക്കൂറുകള്‍ക്കകം മൂലമ്പിള്ളിയിലെ എല്ലാ വീടുകളിലെല്ലാം വെള്ളം കയറും. സ്ഥിതി വഷളാവുകയാണ് എങ്കില്‍ അടുത്തുള്ള ഉയരം കൂടിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഭാഗത്തേക്ക് കയറി നില്‍ക്കണം എന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. പരിസരത്ത് ദുരിതാശ്വാസ ക്യാംബ് സജ്ജമാക്കിയിട്ടുണ്ട്.

എന്നാല്‍ ടെലിവിഷന്‍ സൗകര്യമോ ഫോണ്‍ നെറ്റ്‌വര്‍ക്കോ വേണ്ട വിധം ഇല്ലാത്തതിനാല്‍ തന്നെ ജനങ്ങളെല്ലാം ആശങ്കാകുലരാണ്.

7 :54 PM :

പ്രളയത്തില്‍ ഒറ്റപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ കഴിയുന്നവര്‍ 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കണമെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഈ നമ്പരില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും

ഫോണ്‍ ഇല്ലാത്തവരുടെ ലൊക്കേഷന്‍ അറിയാവുന്നര്‍ CM ഓഫീസുമായി ബന്ധപ്പെടുക. രക്ഷാപ്രവര്‍ത്തകരെ വിളിക്കാനുള്ള ഏതേലും നമ്പര്‍ സ്വിച്ച് ഓഫ് /ബിസി / പരിധിക്കു പുറത്ത് എന്നിങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു സഹായം തേടാവുന്നതാണ് : 04712333812.

മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ നമ്പറുകൾ ഫോണിൽ സൂക്ഷിക്കുന്നതോടൊപ്പം ഒരു കടലാസിൽ കുറിച്ച് വെക്കാനോ മനഃപാഠമാക്കാനോ ശ്രമിക്കുക.

7 :44 PM : ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ആന്‍പോട് കൊച്ചി ശേഖരിച്ച വസ്തുക്കള്‍

7 :30 PM :അതിശക്തമായ കാറ്റും മഴയുമാണ് സംസ്ഥാനത്തെ പല ഭാഗത്തും. ഈ കാലാവസ്ഥാ സാഹചര്യം തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം വേണ്ട സ്ഥലങ്ങളില്‍ എത്തുന്നില്ല. വീടിന്റെ രണ്ടാം നിലയിലും മറ്റുമായി നില്‍ക്കുന്നത് ആയിരങ്ങളാണ്. പത്തനംതിട്ടയില്‍ നിന്നൊരു ദൃശ്യം

7:18 PM : കൊല്ലം ജില്ലയിലെ ക്യാമ്പുകളും വിവരങ്ങളും

7:05 PM : ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പടെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടേയും ഓണാവധി പുനക്രമീകരിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഓണ അവധി

6:58 PM : സിനിമാതാരം ടോവിനോ തോമസ്‌ ഇരിങ്ങാലക്കുടയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നു

6:48 PM : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി ട്രഷറി വഴിയും സംഭാവന നല്‍കാം

Kerala Floods: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ട്രഷറിയിലൂടെ സംഭാവന നല്‍കാം

6:30 PM : കേരളത്തിലെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി (എന്‍.സി.എം.സി) തീരുമാനിച്ചു

കര, വ്യോമ, നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പൊലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസത്തിനായി സാദ്ധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കണമെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യവസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെയും യോഗം ചേരും.

6:10 PM : ചാലക്കുടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനാല്‍ ജനങ്ങള്‍ ഉടന്‍ തന്നെ മാറി താമസിക്കണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.

6:00 PM : പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നതോടെ എറണാകുളം കാലടിയില്‍ അതീവ ഗുരുതരമായൊരവസ്ഥയാണ്. കാലടി സര്‍വ്വകലാശാലയിലടക്കം ആയിരക്കണക്കിന് ആളുകളാണ് കാലടിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത്. നാവികസേനയോ മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തകരോ തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.

5:52 PM : രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിളിക്കാന്‍ നേരത്തെ നല്‍കിയിട്ടുള്ള പല നമ്പരുകളും ലഭ്യമില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വിവിധ ജില്ലകളിലെ റെസ്ക്യൂ റെമുകളുടെ നമ്പര്‍

5:40 PM :  കേരളത്തില്‍ നടക്കുന്ന സമാനതകളില്ലാത്ത പ്രളയത്തെ ദേശീയ മാധ്യമങ്ങള്‍ അവഗണിക്കുന്നതായ് ആരോപണം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ തന്നെയും ലോക മാധ്യമങ്ങള്‍ പ്രളയത്തെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്ന് പരിശോധിക്കാം

Kerala Floods:നൂറ് കോടി ഡോളറിന്റെ നഷ്ടമെന്ന് സി എൻ എൻ, ​കേരളത്തിന്റെ ദുരന്തം ലോക മാധ്യമങ്ങളിൽ

 

5:28 PM : കേരളത്തിലെ ട്രെയിന്‍ ഗതാഗതം നാളെ വൈകീട്റ്റ് നാല് മണി വരെ നിര്‍ത്തിവച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

5:17 PM : കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിയേണ്ടതെല്ലാം. ഇംഗ്ലീഷില്‍ വായിക്കാം.

Kerala floods: All your questions answered

5:13 PM :ഇടുക്കി ദേവികുളത്ത് ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരണപ്പെട്ടു.

5:06 PM : നടികര്‍ സംഘത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ ഘടുവായി അഞ്ച് ലക്ഷം രൂപയും സഹോദരന്‍ സൂര്യയുമായി ചേര്‍ന്ന് അമ്പത് ലക്ഷം രൂപയുമാണ് ധനസഹായം

തമിഴ് നടന്‍ കാര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.

4:55 PM : ദുരിതാശ്വാസത്തിനായെത്തിയ നാവികസേനാംഗം വീടിന് മുകളില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നു

4:40 PM : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും.

REUTERS/Sivaram V

4:29 PM : മുല്ലപ്പെരിയാറില ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിശോധിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാർ സമിതിയും യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. മുല്ലപ്പെരിയാറിലെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നാളെ രാവിലെ നൽകണമെന്നും മുല്ലപ്പെരിയാർ ഉപസമിതിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദ്ദേശം നൽകി. കേസ് നാളെ വീണ്ടും പരിഗണിക്കും. വിശദമായ വാര്‍ത്ത ചുവടെ :

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ, 139 അടിയാക്കുന്നത് പരിശോധിക്കണം

4:26 PM : സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് മുപ്പത് ലക്ഷം രൂപ ധനസഹായം

4:18 PM : കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങി. എല്ലാ സ്റ്റേഷനും തുറന്നുപ്രവര്‍ത്തിക്കും.  ഇന്ന് സൗജന്യ യാത്രയും അനുവദിച്ചിട്ടുണ്ട്.

4:14 PM : മൊബൈല്‍ സേവന ദാതാക്കളായ എയര്‍ട്ടെല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചു

 • എല്ലാ എയര്‍ട്ടെല്‍ ഉപഭോക്താക്കള്‍ക്കും മുപ്പത്
 • രൂപവരെ ടാല്‍ക് ടൈം നല്‍കും
 • എയര്‍ട്ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി ഫ്രീ ഡാറ്റ
 • എയര്‍ട്ടെല്‍ പോസ്റ്റ്‌പെയ്ഡ്, ഹോം ബ്രോഡ്ബാന്‍ഡ് കസ്റ്റമര്‍മര്‍ക്ക് ബില്‍ അടക്കാനുള്ള കാലാവധിയില്‍ ഇളവ്. ഇക്കാലയളവില്‍ സേവനം യാതൊരു തടസവുമില്ലാതെ തുടരും
 • അഞ്ച് പ്രധാന ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സൗജന്യ ഫോണ്‍-വൈഫൈ സേവനം ലഭ്യമാക്കും.

4:04 PM :മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഒഡീഷയുടെ ധനസഹായം. അഞ്ച് കോടി രൂപയാണ് സംസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്.

3:54 PM : പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 37 പേരാണ് മരിച്ചത്. മരണസംഖ്യ 41 വരെ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

3:45 PM : വെള്ളപ്പൊക്കദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കൺട്രോൾ റൂമുകളും ഹെൽപ് ലൈൻ നമ്പറുകളും

Kerala Floods District wise Control Room Numbers
Kerala Floods District wise Control Room Numbers

3:30 PM : വെള്ളം കയറി അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ എറണാകുളത്തെ ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവയ്ക്കണമെന്ന് കേരളാ പൊലീസ് റോഡ്സ് ഡിവിഷൻ അറിയിക്കുന്നു.

3:17 PM : പല സ്ഥലങ്ങളിലും കൺട്രോൾ റൂം നമ്പറുകൾ നിരന്തരമായി ബിസിയാവുകയും ലഭ്യമാവാതിരിക്കുകയും ചെയ്യുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വളണ്ടിയർമാരുടെ സഹായം തേടാവുന്നതാണ്. വാഹനങ്ങളുള്ള ചില വളണ്ടിയര്‍മാരുടെ നമ്പറുകൾ താഴെ കൊടുക്കുന്നു.

എറണാകുളം, ആലുവ:

 • രഞ്ജിത് – 90372 10585‬
  ആൽബി- 98478 12781‬
  ഷിയോൺ- 9656880212
  അനിൽ – 9961937355‬
  നിഖിൽ – 96457 62276

കടവന്ത്ര , തൃപ്പൂണിത്തുറ :

 • ഗ്ലിൻറർ – 81294 84249

കോതമംഗലം / തൊടുപുഴ/ മൂവാറ്റുപുഴ:

 • അലൻ അബ്രഹാം- 9846798697‬
  അതുൽ – 99466 42248‬
  അലൻ ഗീവർ – 8129492926‬

കോട്ടയം / ഇടുക്കി

 • ടിനോ- 99950 00029‬
  മത്തായി – 99464 42124‬
  ടിസൺ – 97449 97693‬
  റോബിൻ – 99616 53384

3.05 PM: അടിയന്തര ഘട്ടത്തിൽ പ്രളയ ബാധിതരെ പാർപ്പിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും ആവശ്യമെങ്കിലും തുറന്നു കൊടുക്കും. കളമശ്ശേയിലും പരിസരങ്ങളിലുമുള്ളരെ സഹായിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഓഫീസും കളമശ്ശേരി മണ്ഡലം ഒഫീസും സജജമായിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി പോൾ തോമസ് അറിയിച്ചു

3.01 PM: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്നാട്. കേരളത്തിന്റെ ആവശ്യം തളളി

2.56 PM: സംസ്ഥാനത്ത് ഇന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി

2.55 PM: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി അടിന്തരമായി പരിഗണിക്കും

2:46 PM :അങ്കമാലി മുതല്‍ നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്.

2:35 PM: പല ദുരിതാശ്വാസ ക്യാമ്പുകളിലും സാനിറ്ററി നാപ്കിനുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കൂടുതല്‍ സാനിറ്ററി നാപ്കിനുകള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പല സന്നദ്ധ പ്രവര്‍ത്തകരും.

2:27 PM: എറണാകുളം നഗരത്തിലെ ഐടി ഹബ്ബായ കാക്കനാട് വെള്ളം കയറിയ നിലയിലാണ്. പരിസരത്ത് ശുദ്ധജല ക്ഷാമമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അടക്കം കുടിവെള്ളം കിട്ടാനില്ല.

2.10 PM : ഭൂതത്താന്‍കെട്ട്, പെരിങ്ങല്‍കൂത്ത് ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു

2.05 PM : ആലുവയില്‍ ഫ്ലാറ്റുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

2.00 PM : പിഎസ്സി നാളെയും മറ്റന്നാളും നടത്താനിരുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ, അഭിമുഖ പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ മാറ്റി

1.50 PM : കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. മുഹമ്മദ് യാസിനെ തിങ്കളാഴ്ച്ചയാണ് കാണാതായത്

1.45 PM : വിരുന്നിനായി ബന്ധുവീട്ടില്‍ എത്തിയവരാണ് നെന്മാറയില്‍ അപകടത്തില്‍ പെട്ടത്. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

1.40 PM : പാലക്കാട് പലയിടത്തും ഉരുള്‍പൊട്ടല്‍, നെന്മാറയിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി

1.35 PM : കോഴിക്കോട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി

1.30 PM : മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു, മൂന്നാര്‍- മറയൂര്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു

1.20 PM : ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 25 ആയി

1.15 PM : കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ 80 രോഗികളും ആശുപത്രി ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു

1.10 PM : പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ തിരുവനന്തപുരം നഗരത്തിൽ വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി

1.05 PM : പട്ടാമ്പി പാലത്തിന്റെ ചില ഭാഗങ്ങൾ തകർന്നു, യാത്രക്കാർ ശ്രദ്ധിക്കുക

1.00 PM : തൃശൂര്‍ കുറാഞ്ചേരിയില്‍ നാല് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് 5 പേര്‍ മരിച്ചു. രാവിലെ 9.30ഓടെയായിരുന്നു സംഭവം

12.45 PM : ശബരിമയില്‍ ചിങ്ങമാസ പൂജയോട് അനുബന്ധിച്ച് നിയോഗിച്ചിരുന്ന ദേവസ്വം ജീവനക്കാരേയും ഉദ്യോഗസ്ഥരേയും പ്രളയക്കെടുതി കാരണം താത്കാലികായി ശബരിമലയിലേക്ക് അയക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

12.40 PM : കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയില്‍ അമ്മാനി നാരായണന്റെ കുഴല്‍ കിണറാണ് ഭൂനിരപ്പില്‍ നിന്നും പത്തടിയോളം ഉയര്‍ന്നു

12.35 PM : തൃശൂര്‍ കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി മൂന്ന് പേരെ കാണാതായി

12.30 PM : കോഴിക്കോട് നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി

12.22 PM : കിഴക്കമ്പലം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് ദുരിതാശ്വാസ ക്യാമ്പ് സെന്റ് ജോസഫ് എച്ച്എസ് സ്കൂളിൽ ആരംഭിച്ചു

12.20 PM : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേർത്തത്

12.13 PM : കേരളത്തിൽ പ്രളയക്കെടുതി രൂക്ഷമായതോടെ യൂണിയൻ ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയുടെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ചു

12.10 PM : ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കണമെന്ന് മുഖ്യമന്ത്രി

12.05 PM : മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ബോട്ടുകള്‍ വിട്ടു നല്‍കണമെന്ന് മുഖ്യമന്ത്രി

12.05 PM : ആലുവ, ചാലക്കുടി ഭാഗങ്ങളില്‍ നിന്നും മാറി താമസിക്കണമെന്ന് നിര്‍ദേശം

12.01 PM : ഡാമുകള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

12.00 :

11.45 AM: ദുരന്തനിവാരണ സേനയുടെ 40 ടീമിനെ കൂടി അയക്കുമെന്ന് കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി

11.38 AM: പ്രദേശത്ത് പുഴ ഗതിമാറി ഒഴുകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു

11.35 AM: മലയിടിഞ്ഞ് പുഴയിലേക്ക് വീണത് പുഴയുടെ ഒഴുക്കിനെ ബാധിച്ചു

11.30 AM: കണ്ണൂരിലെ അമ്പായത്തോടില്‍ ശക്തമായ ഉരുള്‍പൊട്ടല്‍, ആളപായമില്ല, മലയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നു

11.17 AM: രമ്യ രാഘവൻ എന്ന നഴ്സാണ് രോഗികളും സ്റ്റാഫും ഉൾപ്പെടെ നിരവധി പേർ ഇവിടെ കുടുങ്ങി കിടക്കുകയാണെന്ന് അറിയിച്ചത്

11.15 AM: ജീവൻ രക്ഷിക്കാൻ പത്തനംതിട്ട കോഴഞ്ചേരി മെഡിക്കൽ സെന്റർ ആശുപത്രി നഴ്സിന്റെ അഭ്യർത്ഥന

11.10 AM: കേരളത്തിലേക്ക് കൂടുതല്‍ ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചതായി കേന്ദ്രമന്ത്രി രാജാനാഥ് സിംഗ് അറിയിച്ചു

11.08 AM: പാലക്കാട് – തൃശൂർ റൂട്ടിൽ കുതിരാൻ മല ഇടിഞ്ഞു വീണു, ഏതാനും വണ്ടികൾ മണ്ണിനടിയിൽ പെട്ടു

11.05 AM: ആലുവ വെളിയത്തുനാട് സ്കൂളിന് പിറകുവശത്തെ വീട്ടിൽ രണ്ടു സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്ന് വിവരം, രണ്ടുപേരും അന്ധരാണ്

 

 Kerala Flood 2018 and Kerala Weather News Live Updates : പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കണ്‍ട്രോള്‍ റൂം തുറന്നു

11.03 AM: സഹായം ആവശ്യമുള്ളവർക്ക് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാൻഡ് ഫോൺ നമ്പരിലും ബന്ധപ്പെടാം (9895179151, 9400209955, 9847530352 9961954812, 9497003396 എന്ന മൊബൈൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക)

11.00 AM: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു

10.57 AM: കൂടുതല്‍ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കേന്ദ്രസേന എത്തിക്കും

10.55 AM: കേന്ദ്രസേനയുടെ കൂടുതല്‍ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും

10.50 AM: ആലുവ സ്വകാര്യ ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ് തുടങ്ങിയവയും വെള്ളത്തിനടയിലായി

10.48 AM: ആലുവയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കി

10.45 AM: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി

10.43 AM: 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അരുവിക്കര അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി

10.40 AM: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി

10.35 AM: ചെങ്ങന്നൂർ പാണ്ടനാട് പൂപ്പരത്തി കോളനിയിൽ 250 പേർ കുടുങ്ങി കിടക്കുന്നു

10.30 AM: ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 20 ആയി

10.25 AM: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം നടക്കുന്നു

10.23 AM: കൂടുതല്‍ സേനയേയും ഹെലിക്കോപ്റ്ററുകളും അയക്കണമെന്ന് ആവശ്യപ്പെട്ടു

10.20 AM: സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയുമായി സംസാരിച്ചു

10:10 AM: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ വെള്ളത്തിൽ

10:05 AM: രക്ഷാപ്രവർത്തനത്തിന് പൂനെയിൽനിന്നും ഭോപ്പാലിൽനിന്നും കൂടുതൽ സൈന്യം

10.00 AM: ഇന്ന് മാത്രം 19 പേരാണ് സംസ്ഥാനത്ത് മരിച്ചത്

9.57 AM: സഹായങ്ങള്‍ക്കായി ദുരന്തനിവാരണ സേനയെ ബന്ധപ്പെടണമെന്ന് നാവികസേനയുടെ അറിയിപ്പ്. ഭാഷ, പ്രദേശങ്ങള്‍ എന്നിവ അറിയാത്തതിലുളള പരിമിതി നാവികസേനയ്ക്ക് ഉളളത് കൊണ്ട് ദുരന്തനിവാരണ സേനയെ വാട്ട്സ്ആപ്പിലോ ലാന്‍ഡ്ഫോണിലോ ബന്ധപ്പെടാം

9.55 AM: റാന്നിയിലും പത്തനംതിട്ടയിലും ദേശീയ ദുരന്തനിവാരണ സേനയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്

9.44 AM: നാവികസേന തൃശൂര്‍ ജില്ലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

9.32 AM: അച്ഛന്റെ ഓര്‍മയ്ക്കായി നടന്‍ കലാഭവന്‍ മണി നിര്‍മിച്ച ചാലക്കുടി കലാഗൃഹത്തില്‍ കുട്ടികളും മണിയുടെ സഹോദരനും അടക്കം കുറച്ച് കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

9.20 AM: അടിയന്തര സഹായത്തിനായി അതാത് ജില്ലകളിലെ എസ്റ്റിടി കോഡ് ചേര്‍ത്ത് 1077 എന്ന നമ്പറില്‍ വിളിക്കാന്‍ അറിയിപ്പ്

9.15 AM: തിരുവനന്തപുരത്ത് നിന്നുളള ട്രെയിനുകള്‍ റദ്ദാക്കി കൊണ്ട് റെയില്‍വെ അറിയിപ്പ്, യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുന്നു

9.00 AM: നിരവധി പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്സ്ബുക്കില്‍ രംഗത്തെത്തുന്നത്

8.55 AM: മലപ്പുറം മുന്നിയൂരില്‍ തോണി മറിഞ്ഞ് ഒരു കുട്ടിയെ കാണാതായി

8.45 AM: ശബരി ബാലാശ്രമത്തില്‍ 37 കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു

8.41 AM: കോഴിക്കോട് കനത്ത മഴ തുടരുന്നു. കക്കാടംപൊയില്‍, നാദാപുരം വിലങ്ങാട്, മുക്കം, കൂമ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കൂമ്പാറയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു.

8.40 AM: കാസര്‍കോട് ഒഴികെയുളള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട്

8.38 AM: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട് നിന്നുളള കാഴ്ച്ച

8.33 AM: ആലുവ തോട്ടക്കാട്ടുകരയിലും കമ്പനിപ്പടിയിലും ദേശീയപാതയില്‍ വെള്ളം കഴിഞ്ഞു

8.30 AM: ചാലക്കുടിയില്‍ ജാഗ്രതാ നിര്‍ദേശം, ആളുകളെ ഒഴിപ്പിക്കുന്നു

8.28 AM: കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

8.25 AM: പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ രൂക്ഷം

8.23 AM: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്ററില്‍ നിന്ന് 20 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തും

8.20 AM: പാലക്കാട് ആലത്തൂരില്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. 300ലധികം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു

8.14 AM: ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ വയനാട്ടില്‍ ജാഗ്രതാ നിര്‍ദേശം

8.10 AM: മലപ്പുറത്ത് എടവണ്ണ കൊളപ്പാടന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 26കാരിയായ നിഷ മരിച്ചു

8.05 AM: കോഴിക്കോട് കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടലുണ്ടായി, കണ്ണൂരില്‍ കണ്ണവത്തും ഉരുള്‍പൊട്ടി

8.00 AM: തലശ്ശേരി- കൊട്ടിയൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

7.53 AM: പല ട്രെയിനുകളും റദ്ദാക്കി. ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍, ഹൂബ്ലി -കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കരൈക്കല്‍ – എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്

7.49 AM: തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ ട്രെയിനുകള്‍ താത്കാലികമായി നിര്‍ത്തി

7.45 AM: റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം – ചാലക്കുടി പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

ആലുവയില്‍ നിന്നുളള ദൃശ്യം

7.40 AM: കൊല്ലത്ത് നിന്നും 20 മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക്

7.35 AM: പത്തനംതിട്ടയിലും ചെങ്ങന്നൂരിലും ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു- 0468-2225001, 2222001

7.30 AM: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു

7.23 AM: നിരവധി പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് മാധ്യമസ്ഥാപനങ്ങളെ ബന്ധപ്പെടുന്നുണ്ട്

7.15AM: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

7.10 AM: പത്തനംതിട്ടയിലേതിന് സമാനമായി ആലുവയിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

7.00 AM: ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് പേര്‍ മരിച്ചു

6.55 AM: കോന്നിയില്‍ വെള്ളം കയറി നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

6.50 AM: റാന്നി മുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷം

6.45 AM: എൻ.ഡി.ആർ.എഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും പത്തനംതിട്ടയൽ എത്തിച്ചിട്ടുണ്ട്

6.40 AM: ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും

6.37 AM: കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

6.35 AM: നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലർച്ചെയോടെ ഏഴ് ബോട്ടുകൾ കൂടി എത്തിച്ചു

6.30 AM: പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകൾ വീണ്ടും ഉയർത്താനാണ് തീരുമാനം

6.15 AM: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ ഉരുള്‍പൊട്ടി ഒരു മരണം. തയ്യില്‍ തൊടിയില്‍ പ്രകാശന്റെ മകന്‍ പ്രവീണ്‍ (10) ആണ് മരിച്ചത്

6.00 AM: കോട്ടയം തീക്കോയ് വെണ്ണിക്കുളത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. കൊട്ടാരിക്കല്‍ വീട്ടിലെ ടിന്റു, അല്‍ഫോന്‍സ, മോളി, റോസമ്മ എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ജോമോന്‍ എന്നയാളുടെ നില ഗുരുതരമാണ്. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ദുരന്തം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala rain flood landslide kochi metro kochi airport live updates

Next Story
സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്ക്Kerala Rains Nurse Lini husband Sajeesh donates one month salary to CM Flood Relief fund
The moderation of comments is automated and not cleared manually by malayalam.indianexpress.com