Kerala Flood LIVE Updates: സംസ്ഥാനത്തെ സ്ഥിതി ഗൗരവകരമായി തന്നെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു പിണറായി. ഇന്ന് മാത്രം എണ്‍പത്തിരണ്ടായിരത്തോളം പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്‌. 8,094 ക്യാമ്പുകളിലായി മൂന്ന് ലക്ഷത്തിപതിനാലായിരത്തി മുന്നൂറില്‍പരം ആളുകളാണ് കഴിയുന്നത്. ഇനിയും പലയിടത്തുമായി ഒട്ടനവധിപ്പേര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട്. നാളത്തോടെ അവരെയെല്ലാം രക്ഷപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 8 മുതല്‍ കേരളത്തിലെ മഴക്കെടുതിയില്‍ മരിച്ചത് 164 പേരാണ്. ഇന്നലെ മാത്രം 51 പേരാണ് മരിച്ചത്. വരുന്ന നാല്‍പത്തിയെട്ട് മണിക്കൂറില്‍ മഴ കുറയും എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അത് സഹായിക്കും. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നേവി, കരസേന​ എന്നിവർ വിവിധയിടങ്ങളിൽ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ആ​ശ​ങ്ക​ക​ൾ വേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു. എ​ന്നാ​ൽ മു​ൻ ക​രു​ത​ൽ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒഴുക്ക് കൂടുതലുള്ള ചാലക്കുടി, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. നാള രാവിലെയോട് കൂടി നാല് എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂടി ഇറക്കും. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് ബോട്ടുകള്‍ കൂടി ഇറക്കും. ഒഴുക്ക് കൂടുടലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ മോട്ടോര്‍ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രളയബാധിതമായി തുടരുന്നതിനാല്‍ കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളം താത്കാലികമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ചെറു വിമാനങ്ങളാവും ഇവിടെ ഇറങ്ങുക. വിമാന കമ്പനികള്‍ അനിയന്ത്രിതമായി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതയുള്ള പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. കൊച്ചി മുതല്‍ ഡല്‍ഹി വരെയുള്ള വിമാന ടിക്കറ്റുകള്‍ കൂടിയ നിരക്കില്‍ പത്തായിരം രൂപ മാത്രമേ ഈടാക്കാനാകൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് മുഖ്യമന്ത്രി വിജയന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മധ്യകേരളത്തില്‍ പ്രളയക്കെടുതി തുടരുകയാണ്. ആയിരങ്ങളാണ് പലയിടത്തുമായി ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. തൃശൂറിലെ ചാലക്കുടി ഒറ്റപ്പെട്ട അവസ്ഥയിലാണ്. എറണാകുളത്ത് ആലുവ, കളമശ്ശേരി, പറവൂര്‍, പെരുമ്പാവൂര്‍, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ്‌ പരിസരങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പത്തനംതിട്ട റാന്നി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമായി തുടരുന്നു. അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോൾ ഫ്രീ ന​മ്പ​റി​ല്‍ വി​ളി​ക്കാം.

സൈന്യത്തിന്റെ കൂടുതല്‍ സംഘം പ്രളയബാധിത മേഖലകളില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുലർച്ചെയോടെ പുനരാരംഭിച്ചു. കര,​ നാവിക,​ വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയുടെ സംയുക്ത സംഘമാണ് സർവ സന്നാഹങ്ങളുമായി രക്ഷാപ്രവർത്തനത്തിനുള്ളത്. മഴ തുടർന്നാൽ ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തും. പല സ്ഥലങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Kerala floods Live Updates:

10:51 PM: ഒഴുക്ക് കൂടുതലുള്ള  ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല എന്നത് രണ്ട് ദിവസമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചിരുന്നു. പതിനായിരങ്ങള്‍ ആണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . നാളെ രാവിലെയോട് കൂടി ഇവിടെ നാല് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇറക്കും. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് ബോട്ടുകള്‍ കൂടി ഇറക്കും. ഒഴുക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ മോട്ടോര്‍ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.

10:30 PM: പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ. കാലു പിടിച്ചിട്ടും ഹെലികോപ്റ്റര്‍ സഹായം ലഭിച്ചില്ലെന്നും ചെങ്ങന്നൂരില്‍ എത്രയും പെട്ടെന്നു തന്നെ നാവിക സേനയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലിയിലൊക്കെ കഴിയുന്നത്.

‘ ചെങ്ങന്നൂരില്‍ മരണമുഖത്ത് പതിനായിരങ്ങള്‍’; കാലു പിടിച്ചിട്ടും ഹെലികോപ്റ്റര്‍ വന്നില്ലെന്ന് സജി ചെറിയാന്‍

10:00 PM: ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി

‘നിങ്ങളാല്‍ കഴിയുന്ന രീതിയിലെല്ലാം സഹായിക്കണം’; കേരളത്തിന് വേണ്ടി രാജ്യത്തോട് അഭ്യര്‍ത്ഥിച്ച് ഛേത്രി

9:40 PM: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി

9:28 PM:

9:13 PM :ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പത്ത് കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്തു.

9:00 PM :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രളയബാധിതമായി തുടരുന്നതിനാല്‍ കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളം താത്കാലികമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ചെറു വിമാനങ്ങളാവും ഇവിടെ ഇറങ്ങുക. വിമാന കമ്പനികള്‍ അനിയന്ത്രിതമായി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതയുള്ള പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. കൊച്ചി മുതല്‍ ഡല്‍ഹി വരെയുള്ള വിമാന ടിക്കറ്റുകള്‍ കൂടിയ നിരക്കില്‍ പത്തായിരം രൂപ മാത്രമേ ഈടാക്കാനാകൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് മുഖ്യമന്ത്രി വിജയന്‍ അറിയിച്ചു.

8:50 PM :ഒഴുക്ക് കൂടുതലുള്ള ചാലക്കുടി, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. നാള രാവിലെയോട് കൂടി നാല് എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂടി ഇറക്കും. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് ബോട്ടുകള്‍ കൂടി ഇറക്കും. ഒഴുക്ക് കൂടുടലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ മോട്ടോര്‍ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

8:36 PM : ഇന്ന് മാത്രം എണ്‍പത്തിനാലായിരത്തോളം പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്‌. 8,094 ക്യാമ്പുകളിലായി മൂന്ന് ലക്ഷത്തിപതിനാലായിരത്തി മുന്നൂറില്‍പരം ആളുകളാണ് കഴിയുന്നത്. ഇനിയും പലയിടത്തുമായി ഒട്ടനവധിപ്പേര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട്. നാളത്തോടെ അവരെയെല്ലാം രക്ഷപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

8:23 PM : സംസ്ഥാനത്തെ സ്ഥിതി ഗൗരവകരമായി തന്നെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു പിണറായി.

8:10 PM : കേരളത്തിലെ പ്രളയ ബാധിത മേഖലകളിലുള്ള ആർട് ഓഫ് ലിവിംഗ് ആശ്രമങ്ങൾ ,ജ്ഞാനക്ഷേത്രങ്ങൾ , ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾ ,ഉപകേന്ദ്രങ്ങൾ , ശ്രീശ്രീവിദ്യാമന്ദിർ സ്‌കൂളുകൾ തുടങ്ങിയവ മുഴുവനും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി അഭയകേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞതായി ആർട് ഓഫ് ലിവിംഗ് സംസ്ഥാന ചെയർമാൻ എസ് .എസ് ചന്ദ്രസാബു അറിയിച്ചു.

8:02 PM : മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു
7:50 PM : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

7:40 PM :

കേന്ദ്രസര്‍ക്കാര്‍ കാണാത്ത കേരളത്തിന്റെ ദുരിതത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ ലോകം

7:28 PM : തങ്ങളുടെ സ്ഥലങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ കൃത്യമായി അറിയിക്കാന്‍ കഴിയുന്നില്ല എന്നാണ് പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടുപോയവര്‍ ഒരുപോലെ പറഞ്ഞിട്ടുള്ളത്. ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കില്‍ എങ്ങനെ ‘ലൊക്കേഷന്‍’ പങ്കുവെക്കാം എന്ന് വിശദീകരിക്കുന്നതാണ് ഒരു മിനുട്ട് ഇരുപത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ

7:21 PM : ആലുവ ചൊവ്വര റെയിൽവേ സ്റ്റേഷൻ അടുത്ത് മുസ്ലിം പള്ളി ബിൽഡിങ്ങിൽ 500 പേരോളം കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

7:11 PM :ആവശ്യത്തിന് വസ്ത്രങ്ങളും സാനിറ്ററി പാഡുകളും ലഭിക്കാത്ത സാഹചര്യമാണ് പല ക്യാമ്പുകളിലും ഉള്ളത്. ഭക്ഷണമോ വസ്ത്രങ്ങളോ സാനിറ്ററി പാഡുകള്‍ ക്യാമ്പിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് ജില്ലാ കലക്ടറുടെ ഓഫീസില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാവുന്നതാണ്. എറണാകുളത്തുള്ളവര്‍ക്ക് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എത്തിക്കാവുന്നതാണ്.
6:58 PM : കേരളത്തില്‍ ഈ വാരാന്ത്യം വരെ മഴ ശക്തമായി തന്നെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

6: 50 PM :

6:46 PM : രാജ്യരക്ഷാവകുപ്പ് കേരളത്തിലേക്ക് ഇന്നെത്തിച്ച സാധനങ്ങള്‍

6:40 PM: നാവികസേന, ഫയര്‍ഫോഴ്സ്, തമിഴ്‌നാട്‌ ഫയര്‍ഫോഴ്സ് ഡിടിപിസി എന്നിവരുടെ ബോട്ടുകള്‍ക്ക്ടെ ബോട്ടുകൾക്ക് പുറമേ സ്വകാര്യ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുനൂറോളം ബോട്ടുകളാണ് എറണാകുളം ആലുവാ പരിസരത്ത് രക്ഷാ പ്രവർത്തനത്തിലുള്ളത്.

ആലുവ കമ്പനിപ്പടിയില്‍ നിന്നുമുള്ള കാഴ്ച.
ഫൊട്ടോ പിആര്‍ഡി

6:30 PM: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അപ്പര്‍ കുട്ടനാട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

6:26 PM: ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന കാലടി സര്‍വകലാശാലയില്‍ നിന്ന് ഒടുവിലായി ലഭിക്കുന്ന വിവരം

6:15 PM: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്‍ ടിവി ഒരു കോടി രൂപ ധനസഹായം

6:08 PM: പഞ്ചാബ് സര്‍ക്കാരിന്റെ കൈത്താങ്ങ്‌. പ്രളയദുരന്തമനുഭവിക്കുന്ന കേരളത്തിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ പത്ത് കോടി രൂപയുടെ സഹായം. അഞ്ച് കോടി രൂപ ധനമായും അഞ്ച് കോടി രൂപയ്ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുകളും ആവും നല്‍കുക.
5:56 PM: ദേശീയ ദുരന്തനിവാരണ സേന വയനാട്ടിലെ ക്യാമ്പുകളില്‍ ഭക്ഷണപ്പൊതികള്‍ കൈമാറുന്നു

5:43 PM: ദേശീയ ദുരന്തനിവാരണ സേന മൂവാറ്റുപുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

5:30 PM: രൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന എല്ലാ സി.ബി.എസ്‌.ഇ/ ഐ.സി.എസ്‌.ഇ സ്‌കൂളുകളുടെയും ഓണ അവധി പുന:ക്രമീകരിച്ചു. ഇതനുസരിച്ച്‌ സ്‌കൂളുകള്‍ ഓണ അവധിക്കായി 17.08.2018 ന്‌ അടയ്‌ക്കേതും ഓണ അവധി കഴിഞ്ഞ്‌ 29.08.2018 ന്‌ തുറക്കേതുമാണ്‌. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണ അവധി ഇതേ രീതിയില്‍ നേരത്തെ പുന:ക്രമീകരിച്ചിരുന്നു.

5:25 PM: കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എങ്ങനെ വിവരം ലഭ്യമാക്കാം ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള നിര്‍ദേശം

5:17 PM: ഇന്നലെ പാലക്കാട് കുതിരാനില്‍ നടന്ന ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ഫയര്‍ഫോഴ്സിന്റെ വാഹനത്തിന്മേലാണ് ഉരുള്‍പൊട്ടിയത്. അപകടത്തില്‍ എംടിയു വാഹനം ഉള്‍പ്പെടെ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

4:58 PM: സംസ്ഥാനത്തിന്റെ പലഭാഗത്തും പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് നിന്നുമുള്ള ദൃശ്യം

4:43 PM: മൂന്നാറില്‍ നിന്നുമുള്ള ഒരു ഉരുള്‍പൊട്ടല്‍ ദൃശ്യം

4:30 PM: കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റ് ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചു. അത്ര തന്നെ തുക കൊച്ചിന്‍ ട്രസ്റ്റിന്റെ ഫണ്ടില്‍ നിന്നും ചേര്‍ത്താകും സംഭാവന. ഏതാണ്ട് 62 ലക്ഷത്തോളം വരുന്ന തുകയാണിത്. ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദാക്കുവാനും ആ പണം കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്ല്കാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി സന്നദ്ധരായവരുടെ ഒരു ടീം രൂപീകരിക്കും എന്നും പോര്‍ട്ട്‌ ട്രസ്റ്റ് ജീവനക്കാര്‍ അറിയിച്ചു.

4:15 PM: എറണാകുളം കണ്ടെയ്നര്‍ ടര്‍മിനാല്‍ റോഡിന്റെ ഇരുവശത്തും ജലനിരപ്പ് ഉയരുന്നുണ്ട്. മൂലമ്പിള്ളി പരിസരത്ത് പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിനായി സജ്ജീകരിച്ച സ്ഥലത്തും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ സമീപത്തെ പള്ളിയിലും പള്ളി ഹാളിലുമായാണ് കഴിയുന്നത്. ഉയരക്കൂടുതലുള്ള സ്ഥലമായാതിനാല്‍ നിലവില്‍ പള്ളി സുരക്ഷിതമാണ്. എന്നാല്‍ ജലനിരപ്പ് കൂടുകയാണ് എങ്കില്‍ കാര്യങ്ങള്‍ പ്രതികൂലമാകും.

3.56 pm: നാവികസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണി സുഖകരമായി സുരക്ഷിതമായി പ്രസവിച്ചു.

3.45 pm: തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജില്ലകള്‍ പന്ത്രണ്ടായി. നേരത്തെ കാസര്‍ഗോഡും റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു.

3.32 pm: നായികസേനയുടെ നിര്‍ദ്ദേശം

3.20 pm: ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എമര്‍ജന്‍സി നമ്പറുകളുടെ മുഴുവന്‍ ലിസ്റ്റ്

3.05 pm: ചെങ്ങന്നൂരിൽ സഹായത്തിന് നേവി ഹെലികോപ്റ്റർ എത്തി

2.50 pm: സായുധസേന രക്ഷപ്പെടുത്തിയവരുടെ പട്ടിക

2.15 pm: എയർലിഫ്റ്റിങ്ങിലൂടെ ഇന്നു മാത്രം 132 പേരെ രക്ഷപ്പെടുത്തിയെന്ന് വ്യോമസേന

2.01 pm: നീണ്ടകരയിൽനിന്ന് 100 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനെത്തി

1.50 pm: ‘ഓപ്പറേഷൻ സഹ്യോഗ്’ വഴി ഇതുവരെ 15000 പേരെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 9 മുതൽ ഇതുവരെയായിട്ടാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്

1.40 pm: ആലുവ യുസി കോളേജ്, വല്യപ്പൻ പടി ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ക്യാമ്പിൽ 3500 ഓളം പേർ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നു.

1.35 pm: മൂന്നാറിൽ നൂറിലികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

1.20 pm:

1.15 pm: മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം മോട്ടോർ ബോട്ടുകൾ (104), ലൈഫ് ജാക്കറ്റുകൾ (1300), ലൈഫ് ബോയ് (512), റെയിൻകോട്ടുകൾ (1000), ബൂട്ടുകൾ (300) എന്നിവ നൽകിയിട്ടുണ്ടെന്നും ബാക്കിയുളളവ ഇന്നു നൽകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു

1.02 pm: മഹാപ്രളയത്തിൽപ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്നു ഐഎംഎ. പ്രളയ ബാധിരുടെ ചികിൽസ ഏറ്റെടുക്കാൻ 5000 ഡോക്ടർ മാരുടെ സംഘം.

പ്രളയത്തിൽ അകപ്പെട്ടയാളെ സൈന്യം രക്ഷപ്പെടുത്തുന്നു

12.55 pm: അടിയന്തര സഹായത്തിനായി ആവശ്യപ്പെടുന്നവർ തീയതി, സമയം എന്നിവയ്ക്കൊപ്പം ശരിക്കുളള ലൊക്കേഷൻ, അടുത്തുളള ലാൻഡ്മാർക്ക്, ജില്ല, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ എന്നിവയും നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

12.50 pm:

പ്രളയബാധിത പ്രദേശത്ത് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം

12.42 pm: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാനുളള ദുരന്ത നിവാരണസമിതിയുടെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

12.35 pm:

12.20 pm: സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായുളളത് രണ്ടേകാൽ ലക്ഷത്തോളം പേർ

12.05 pm: കാസർഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട്. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

11.50 am: മഴക്കെടുതിയിൽ 9 ദിവസത്തിനിടെ മരിച്ചത് 171 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ കേന്ദ്രസഹായം തേടിയെന്നും മുഖ്യമന്ത്രി

11.45 am: മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി 12 മണിക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി

11.35 am: പ്രളയത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നു

11.30 am: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എമർജൻസി നമ്പരുകളിൽ മാറ്റം

11.20 am: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ഹർജി ഉച്ചയ്ക്കു മുൻപ് തന്നെ സുപ്രീം കോടതി പരിഗണിക്കും

11.15 am: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി

11.10 am: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്​ക്കും ഹരിപ്പാടിനും ഇടയിലെ തോട്ടപ്പള്ളി സ്പിൽവേയുടെ മുഴുവൻ ഷട്ടറുകളും തുറന്നു. ആലപ്പുഴയിൽ നിന്നും കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

10.55 am: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം തുടങ്ങി

10.40 am:

10.25 am: തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ആലപ്പുഴ വഴി കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും

10.05 am: പ്രദേശത്തെ ഹൗസ് ബോട്ടുകള്‍ അടക്കമുളള ബോട്ടുകള്‍ പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനം സജീവമാക്കി

10.00 am: കുട്ടനാട്ടില്‍ ഇപ്പോഴും അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകൂട്ടല്‍

9.55 am: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

9.50 am: രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 109 പേരാണ് മരിച്ചിട്ടുളളത്

9.45 am: ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കിയിട്ടില്ല

9.43 am: കേരളത്തിലൂടെയുളള മിക്ക ട്രെയിനുകളും റദ്ദാക്കി, ദീര്‍ഘദൂര തീവണ്ടികള്‍ മധുര വഴി തിരിച്ചുവിടും

9.40 am: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ആശ്വാസം നല്‍കി മഴ കുറഞ്ഞു

രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം- എറണാകുളം ദേശീയ പാതയില്‍ ഗതാഗത നിരോധനം:

9.33 am: കുട്ടനാടിന്റെ തെക്കുഭാഗത്തെ തടയണയായ തോട്ടപ്പള്ളി സ്പില്‍വെ തുറക്കുന്നതോടെ ദേശീയപാത വെള്ളത്തിനടിയിലാവും

9.30 am: രാവിലെ 11 മണിക്ക് പൂര്‍ണമായും ഗതാഗതം തടസ്സപ്പെടുത്തും

9.25 am: തോട്ടപ്പള്ളി സ്പില്‍വേ തുറന്നുവിടുമെന്ന് അറിയിപ്പ്, തിരുവനന്തപുരം- എറണാകുളം ദേശീയ പാതയില്‍ ഗതാഗത നിരോധനം

9.20 am: കു​ത്തി​യ​തോ​ട് സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യു​ടെ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്

9.15 am: ചാ​ല​ക്കു​ടി​യി​ൽ എ​ഴു​പ​തോ​ളം പേ​ർ ര​ക്ഷ തേ​ടി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ് ഏഴു പേരെ കുറിച്ച് വിവരമില്ല

9.10 am: പാലക്കാട് നെന്മാറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടാമത്തെ മൃതദേഹം കണ്ടെത്തി, 3 വയസുകാരന്റെ മൃതദേഹമാണ് കിട്ടിയത്

നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടല്‍

9.05 am: ആലുവ, പെരുമ്പാവൂര്‍, കാലടി പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, ജാഗ്രതാ നിര്‍ദേശം

9.00 am: പത്തനംതിട്ടയില്‍ മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി

രാവു പുലര്‍ന്നപ്പോള്‍ പന്തളം വെള്ളത്തിനടിയില്‍:

8.50 am: പമ്പയ്ക്ക് പിന്നാലെ അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകിയതും ഉരുള്‍പൊട്ടലുണ്ടായതുമാണ് പന്തളത്ത് വെള്ളം കയറാന്‍ കാരണമാക്കിയത്

8.44 am: പുലര്‍ച്ചയോടെയാണ് പന്തളത്തെ സ്ഥിതിഗതികള്‍ മോശമായത്

8.40 am: ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് പന്തളത്ത് പ്രളയമുണ്ടായത്, രാത്രി വരെ നിരത്തില്‍ വണ്ടികള്‍ ഓടിയിരുന്നു

8.35 am: പന്തളത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളാണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി ഉപയോഗിക്കുന്നത്

8.30 am: പന്തളം ടൗണില്‍ ജലമൊഴുകുന്ന റോഡിന് കുറുകെ വടം വലിച്ച് കെട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ രക്ഷാപ്രവര്‍ത്തനം

8.25 am: പത്തനംതിട്ടയിലെ പന്തളത്ത് ഒറ്റ രാത്രി കൊണ്ടാണ് അപ്രതീക്ഷിതമായാണ് വെള്ളം കയറിയത്

8.20 am: കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആദ്യം ഭക്ഷണം എത്തിച്ചതിന് ശേഷം രക്ഷിക്കാനാണ് ശ്രമം

നീരൊഴുക്കില്‍ കുറവ്, ഇടുക്കി അണക്കെട്ട് ഉടനെ തുറക്കില്ല:

8.15 am: ചെറുതോണി അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറവായത് കൊണ്ടാണ് ഡാം തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്

8.13 am: ചെറുതോണി ഡാമിൽ ജലനിരപ്പ് 2402.02 അടിയായെങ്കിലും ഉടനെ അണക്കെട്ട് തുറക്കില്ല. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി

8.10 am: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു. ഇന്നലെ ജലനിരപ്പ് 142 അടിയായിരുന്നു

8.05 am: മലയോരമേഖലകളിലെ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

മുരിങ്ങൂറില്‍ 50 പൊലീസുകാര്‍ പാലത്തിന് മുകളില്‍ കുടുങ്ങി:

8.00 am: സംസ്ഥാനത്തുടനീളം പതിനായിരങ്ങളാണ് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്നത്

7.55 am: കൊച്ചിയില്‍ അമ്പാട്ടുകാവ് മെട്രോ റെയില്‍സ്റ്റേഷന്‍ വരെ വെള്ളം കയറി

7.50 am: നാല് വിമാനങ്ങള്‍ ഭക്ഷണവുമായി തിരുവനന്തപുരത്ത് എത്തി, കൂടുതല്‍ വിമാനങ്ങള്‍ പ്രളയബാധിത മേഖലകളില്‍ എത്തും

7.48 am: പത്തനംതിട്ട പ്രത്യേക ഹെൽപ് ലൈൻ നമ്പറുകള്‍- 9188294112, 9188295112, 9188293112

7.45 am: ആലുവയിലേക്ക് ഡ്യൂട്ടിക്ക് പുറപ്പെട്ട പൊലീസ് സംഘമാണ് ഇന്നലെ രാത്രി മുതല്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത്

7.40 am: മുരിങ്ങൂര്‍ ദേശീയ പാതയിലെ പാലം മുങ്ങി 50 പൊലീസുകാര്‍ പാലത്തിന് മുകളില്‍ കുടുങ്ങി

7.35 am: ചാലക്കുടി ടൗണ്‍ വെള്ളത്തിനടിയിലായി, ദുരിതാശ്വാസ ക്യാംപുകളിലും വെള്ളപ്പൊക്കം

7.30 am: സൈന്യം, ഫയര്‍ഫോഴ്സ്, പൊലീസ്, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരാണ് സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

7.25 am: അച്ചന്‍കോവിലാര്‍ നിറഞ്ഞുകവിഞ്ഞതോടെ പന്തളം ടൗണ്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരത്ത് നിന്നുളള മിക്ക ട്രെയിനുകളും റദ്ദാക്കി:

7.20 am: എറണാകുളത്ത് നിന്ന് പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസും നിറുത്തിവച്ചു

7.18 am: ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കിയിട്ടില്ല. പരുശുറാം എക്സ്പ്രസ് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കും. കോട്ടയം വഴിയുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ദീർഘദൂര ട്രെയിനുകൾ എല്ലാം തിരുനെൽവേലി മധുര വഴിയായിരിക്കും സർവീസ് നടത്തുക

7.15 am: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി

7.10 am: ചാലക്കുടി പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ടൌണ്‍ ഒറ്റപ്പെട്ട നിലയിലാണ്

7.08 am: എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് സ്ഥിരീകരിക്കാനാവാത്ത ദൃശ്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്

7.05 am: പാലക്കാട് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്

7.00 am: പത്തനംതിട്ടയില്‍ മഴ കുറഞ്ഞു, നദികളില്‍ ജലനിരപ്പ് താഴുന്നു

6.43 am: കൂടുതല്‍ സേനയെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു

6.45 am: പത്തംതിട്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചിറ്റാര്‍ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

6.40 am: ചാലക്കുടി കുണ്ടൂരിലെ ദുരിതാശ്വാസ ക്യാംപിലും വെള്ളം കയറി

6.35 am: വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുളള ശ്രമം നടക്കുന്നു

6.30 am: പ്രധാനമന്ത്രി ഇന്ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും

6.00 am: രാവിലെ 5 മണിയോടെ തന്ന സമഗ്ര രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.