Kerala Flood Live Updates: കൊച്ചി: സംസ്ഥാനത്തേത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തേത് സവിശേഷ സാഹചര്യമാണ്. ഈ നാടിനെ അറിഞ്ഞാല്‍ മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ചെയ്യാനാവുക. കേന്ദ്ര ഏജന്‍സികളുടേയും സംസ്ഥാന ഏജന്‍സികളുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്തമായ രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് ഇന്ന് നടന്നത്. എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് മാത്രമേ മുന്നോട്ട് കൊണ്ടുപോവാനാകൂ. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകമാനം പ്രളയക്കെടുതിയില്‍ പെട്ട 58,506 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് മാത്രം 33 പേര്‍ മരിക്കുകയും ചെയ്തു. എന്തിരുന്നാലും സംസ്ഥാനത്തെ ആശങ്കാജനകമായ സാഹചര്യം തരണം ചെയ്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. സൈന്യത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നത്. രാജ്യത്ത് ദുരന്തങ്ങള്‍ സംഭവിച്ച സ്ഥലങ്ങളിലെല്ലാം ഇതുവരേക്കും ഇതേ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. കേരളത്തില്‍ കാര്യക്ഷമമായാണ് അത് നടന്നിട്ടുള്ളത്. പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തവും കൃത്യവുമായ ഏകോപനമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടന്നത് എന്ന് മുഖ്യമന്ത്രി വിലയിരുത്തി. 22 ഹെലിക്കോപ്റ്റര്‍, 83 നാവികസേന ബോട്ടുകള്‍, 57 എന്‍പിആര്‍എഫ് ബോട്ടുകള്‍, 5 ബിഎസ്എഫ് ബോട്ടുകള്‍, 35 കോസ്റ്റല്‍ ബോട്ട്, 25 സൈനിക എഞ്ചിനിയറിങ് യൂണിറ്റ്, 59 കേരളാ ഫയര്‍ഫോഴ്സ് ബോട്ടുകള്‍, തമിഴ്നാട് ഫയര്‍ ഫോര്‍സിന്റെയും ഒഡീശ ഫയര്‍ ഫോഴ്സിന്റെയും ബോട്ടുകള്‍ എന്നിവയാണ് ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മത്സ്യബന്ധന തൊഴിലാളികളുടെ മുപ്പതിനായിരത്തില്‍പരം ബോട്ടുകളാണ്.

സംസ്ഥാനത്ത് 11 ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിട്ടുളളത്. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുളള 11 ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു. ഒഡീഷ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴക്കെടുതി കാരണം അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളം ഉപ്പയോഗിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. വിമാനത്താവളത്തിന്റെ വലിപ്പം കണക്കിലെടുത്ത് മൂന്ന് സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക. കോയമ്പത്തൂര്‍, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെക്കാവും സര്‍വീസ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.

പ്രളയബാധിത ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തലസ്ഥാനത്തെ   സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കാൻ തിരുവനന്തപുരം കലക്ടർ ഉത്തരവിട്ടു.

അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ അകപ്പെട്ട് എണ്ണായിരത്തിലേറെ  പേർ പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുളള ശ്രമങ്ങൾ ഇന്നും തുടരും. ചെങ്ങന്നൂർ, തിരുവല്ല, ആറന്മുള, കോഴഞ്ചേരി, ആറാട്ടുപുഴ, ആലുവ, പറവൂർ, ആലങ്ങാട് എന്നിവിടങ്ങളിൽ മൂന്നു ദിവസമായി വീടുകൾ നിരവധി പേർ കുടുങ്ങി കിടപ്പുണ്ട്. ചാലക്കുടിയിലും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു.

ഇന്ന് വൈകീട്ടുള്ള കണക്ക് പ്രകാരം കേരളത്തില്‍ മാത്രമായി 2705 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 1,16,140 കുടുംബങ്ങള്‍ ക്യാംപിലുണ്ട്. 3,74,658 പേരാണ് അഭയാര്‍ഥികളായി കഴിയുന്നത്.

മഴ മാറി, കാലാവസ്ഥ ഒന്നു അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇന്ന് സെെന്യം രക്ഷപ്പെടുത്തിയെടുത്തത് 2230 പേരെയാണ്. 2110 ആളുകളെ ബോട്ടുപയോഗിച്ചും 120 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ചുമാണ് രക്ഷപ്പെടുത്തിയെടുത്തത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 82,442 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം 1.42 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ മാത്രമാണ് അതീവ ജാഗ്രത നിർദ്ദേശം (റെഡ് അലർട്ട്) ഉളളത്. കേരളത്തിൽ പ്രളയകാരണമായ ന്യൂനമർദ്ദം ഒഡീഷ തീരം വിട്ടു ഗുജറാത്തിനു മുകളിലെത്തിയതോടെ മഴ കുറയുന്നുണ്ട്. ഇത് ചെറിയൊരു ആശ്വാസമാണ് കേരളത്തിന് നൽകുന്നത്.

അതിനിടെ, പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കേരളത്തിലെത്തി. രാത്രി 10.50 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേക വിമാനത്തിൽ അദ്ദേഹം കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തി. അവിടെനിന്നും ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണത്തിനു പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. കാലാവസ്ഥ അനുകൂലമായതോടെ അദ്ദേഹം വീണ്ടും വ്യോമനിരീക്ഷണം നടത്തി. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി ഇടക്കാല ആശ്വാസമായി 500 കോടി രൂപ പ്രഖ്യാപിച്ചു.

Kerala Flood Live Updates:

10:22 PM: “ജനങ്ങള്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് നല്‍കുക, ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനപരമായ ബാലപാഠം. പ്രളയം വിതച്ച ദുരന്തത്തെ കേരളം ഒന്നൊന്നായി നേരിടും ” പിണറായി വിജയന്‍.

9:59 PM: സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. സൈന്യത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നത്. രാജ്യത്ത് ദുരന്തങ്ങള്‍ സംഭവിച്ച സ്ഥലങ്ങളിലെല്ലാം ഇതുവരേക്കും ഇതേ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

9:46 PM: സംസ്ഥാനത്തേത് സവിശേഷ സാഹചര്യമാണ്. ഈ നാടിനെ അറിഞ്ഞാല്‍ മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ചെയ്യാനാവുക. കേന്ദ്ര ഏജന്‍സികളുടേയും സംസ്ഥാന ഏജന്‍സികളുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്തമായ രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് ഇന്ന് നടന്നത്. എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് മാത്രമേ മുന്നോട്ട് കൊണ്ടുപോവാനാകൂ. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകമാനം പ്രളയക്കെടുതിയില്‍ പെട്ട 58,506 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് മാത്രം 33 പേര്‍ മരിക്കുകയും ചെയ്തു. എന്തിരുന്നാലും സംസ്ഥാനത്തെ ആശങ്കാജനകമായ സാഹചര്യം തരണം ചെയ്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

9:27PM: വ്യക്തവും കൃത്യവുമായ ഏകോപനമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടന്നത് എന്ന് മുഖ്യമന്ത്രി വിലയിരുത്തി. 22 ഹെലിക്കോപ്റ്റര്‍, 83 നാവികസേന ബോട്ടുകള്‍, 57 എന്‍പിആര്‍എഫ് ബോട്ടുകള്‍, 5 ബിഎസ്എഫ് ബോട്ടുകള്‍, 35 കോസ്റ്റല്‍ ബോട്ട്, 25 സൈനിക എഞ്ചിനിയറിങ് യൂണിറ്റ്, 59 കേരളാ ഫയര്‍ഫോഴ്സ് ബോട്ടുകള്‍, തമിഴ്നാട് ഫയര്‍ ഫോര്‍സിന്റെയും ഒഡീശ ഫയര്‍ ഫോഴ്സിന്റെയും ബോട്ടുകള്‍ എന്നിവയാണ് ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മത്സ്യബന്ധന തൊഴിലാളികളുടെ മുപ്പതിനായിരത്തില്‍പരം ബോട്ടുകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

9:15PM: ഗുജറാത്തില്‍ നിന്നുമുള്ള സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന്‍ ചെയ്തു.

8:47PM: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

8:17 PM:

Kerala Floods: കേരളത്തിലെ അവസ്ഥ സൂക്ഷ്മമായി ശ്രദ്ധിക്കുന്നു, ഇന്ത്യ സഹായം ചോദിച്ചിട്ടില്ല: ഐക്യരാഷ്ട്ര സഭ

8:01 PM: ഇന്ന് വൈകീട്ടുള്ള കണക്ക് പ്രകാരം കേരളത്തില്‍ മാത്രമായി 2705 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 1,16,140 കുടുംബങ്ങള്‍ ക്യാംപിലുണ്ട്. 3,74,658 പേരാണ് അഭയാര്‍ഥികളായി കഴിയുന്നത്.

7:52 PM: ജില്ലയില്‍ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 13700 കുടുംബങ്ങളില്‍ നിന്നായി 44328 പേരാണ് കഴിയുന്നത്.

7:42 PM: ഇന്ന് വൈകിട്ട് ആറുമണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ആകെ 361 ക്യാമ്പുകളാണ് ഉള്ളത്. 19400 കുടുംബങ്ങളിലെ 67612 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. കോട്ടയം താലൂക്കില്‍ മാത്രം 160 ക്യാമ്പുകളുണ്ട്.

7:36 PM:  പത്തനംതിട്ട ജില്ലയില്‍ 55340 പേര്‍ ദുരിതാശ്വാസക്യാമ്പുകളിലാണ്.
448 ക്യാമ്പുകളിലായാണ് ഇവര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 208 ക്യാമ്പുകള്‍.

7:25 PM:എറണാകുളം ജില്ലയിൽ ആകെ 597 ക്യാംപുകളാണ് ഉള്ളത്. 47 138 കുടുംബങ്ങളിലെതായി 181607 പേരാണ് ഇപ്പോള്‍ ക്യാംപില്‍ കഴിയുന്നത്.
7:16 PM: ഇന്ന് കൊച്ചിയിലെ ക്യാംപുകളില്‍ മാത്രമായി നാന്നൂറ് പാക്കറ്റ് ഭക്ഷണമാണ് ഗുറജാതി സമൂഹം വിതരണം ചെയ്തത്. നാളെ കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ രണ്ടായിരം പാക്കുകള്‍ നല്‍കും എന്ന് കൊച്ചിയിലെ ഗുജറാത്തി സമൂഹം അറിയിച്ചു.

കൊച്ചിയിലെ ഗുജറാത്തി സമൂഹം ദുരിതാശ്വാസ ക്യാംപിലേക്ക് നല്‍കാന്‍ ഭക്ഷണം പാകംചെയ്യുന്നു. സൂറത്തിയാ ഹാളില്‍ നിന്നുമുള്ള ദൃശ്യം

7:06 PM: കേരളത്തിന് അടിയന്തിരമായി വെള്ളവും ഭക്ഷ്യവസ്തുക്കളും നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ കേരള റസിഡന്‍റ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേജരിവാള്‍ ഇക്കാര്യം അറിയിച്ചത്.

6:58 PM: കേരളത്തില്‍ മഴ ശക്തമായി തുടരും എന്ന് തന്നെയാണ് ഇതുവരെ ലഭിക്കുന്ന വിവരം. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ,ആലപ്പുഴ, , കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആഗസ്റ്റ് 18 ന് റെഡ് അലര്‍ട്ട്  പ്രഖ്യാപിച്ചിരിക്കുന്നു.

6:48 PM:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബീഹാറിന്റെയും ധനസഹായം. പത്ത് കോടി രൂപയാണ് ബീഹാര്‍ സംഭാവന ചെയ്തിരിക്കുന്നത്.

6:35 PM:

കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. മഴക്കെടുതി അനുഭവിക്കുന്ന കര്‍ണാടകത്തിലെ കോഡഗിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും സംഭാവന.

6:28 PM:

തമിഴ്നാട്‌ ഐഎഎസ് ഓഫീസര്‍മാര്‍ ഒരു ദിവസത്തെ ശമ്പളം കേരളത്ത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

 

6:18 PM: കേരളത്തിലും കോഡഗിലുമുള്ള ദുരിതാശ്വാസ ക്യാംപിലേക്ക് വേണ്ട ഭക്ഷണവും അവശ്യ സൗജന്യ നിരക്കില്‍ കയറ്റിയയക്കാമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍.

6:00 PM: കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ് എന്നും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യസഹായം നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ.

5:40 PM :


5:28 PM: പത്തനംതിട്ട കക്കയം ഡാമിന്റെ ഷട്ടര്‍ അല്‍പം കൂടി തുറന്നിട്ടുണ്ട്. ആലപ്പുയിലെയടക്കമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്.

5:08 PM: മധ്യപ്രദേശ് സര്‍ക്കാരിന്റെ പത്ത് കോടി രൂപ ധനസഹായം.

4:58 PM: വരുന്ന രണ്ട് ദിവസങ്ങളില്‍ കേരളത്തിലും കര്‍ണാടകത്തിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

4:48 PM:

Kerala Floods: ‘അൻപോടു കൊച്ചി’യില്‍ കണ്ടത്

4:39 PM:കേരള റസിഡന്‍റ് കമ്മീഷണറും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള യോഗം നടന്നുകൊണ്ടിരിക്കുന്നു.
4:31 PM: എറണാകുളം കുന്നത്തുനാട്‌ താലൂക്കില്‍ നാവികസേനയുടെ രക്ഷാപ്രവര്‍ത്തനം.

4:25 PM:പ്രളയമുഖത്ത് കർമ്മനിരതരായി സെെന്യം സേവനം തുടരുന്നു.
മഴ മാറി, കാലാവസ്ഥ ഒന്നു അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇന്ന് സെെന്യം രക്ഷപ്പെടുത്തിയെടുത്തത് 2230 പേരെയാണ്. 2110 ആളുകളെ ബോട്ടുപയോഗിച്ചും 120 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ചുമാണ് രക്ഷപ്പെടുത്തിയെടുത്തത്.

4:20 PM:

4:15 PM: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് മഹാരാഷ്ട്രയുടെ സഹായഹസ്തം. ഇരുപത് കോടി രൂപയുടെ അടിയന്തര സഹായമാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചത്. ഇതിന് പുറമേ രാജസ്ഥാനി വെല്‍ഫെയര്‍ അസോസിയേഷനും ജിറ്റോ ഇന്‍റര്‍നാഷണലും ചേര്‍ന്ന് ഒന്നരക്കോടി രൂപയുടെ ഭക്ഷ്യ വസ്തുക്കളും സംഭാവന ചെയ്യും എന്നറിയിച്ചു.

4:05 PM: മഴ കുറഞ്ഞതോടെ കൊല്ലം ജില്ലയിലേയും റെഡ് അലര്‍ട്ട് പിൻവലിച്ചു. ഇതോടെ റെഡ് അലര്‍ട്ടില്‍ കഴിയുന്ന ജില്ലകളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. കാസര്‍ഗോഡ്‌, തിരുവനന്തപുരം ജില്ലകളെ നേരത്തെ ഒഴിവാക്കിയിരുന്നു.

4:00 PM: എറണാകുളം തൃശൂര്‍ ദേശീയ പാതയിലെ റോഡ്‌ ഗതാഗതം പുനസ്ഥാപിച്ചു.

3.50 PM: പ്രളയത്തിൽ അകപ്പെട്ടവരെ നാവികസേന രക്ഷപ്പെടുത്തുന്നു

3.40 PM: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തമായി എല്ലാ എഎപി എംഎൽഎമാരും, എംപിമാരും, മന്ത്രിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

3.34 PM: എറണാകുളം ജില്ലയിലെ മുഴുവൻ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടൻ അടയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടേണ്ടത്.

3.25 PM: സിഐഎസ്എഫിന്റെ 150 പേരടങ്ങുന്ന സംഘം കൊച്ചിയിൽ രക്ഷാപ്രവർത്തനത്തിന്. 55 പേർ പ്രവർത്തനമാരംഭിച്ചു. ബാക്കി 95 പേർ കൂടി ഉടൻ എത്തും.

3.15 PM: ഒഡീഷയിൽനിന്നും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംഘം എത്തും

2.50 PM: പറവൂരിൽ പളളിയിൽ അഭയം തേടിയവരിൽ 6 പേർ മരിച്ചു. നോർത്ത് കുത്തയതോടുളള പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം. പറവൂർ എംഎൽഎ വി.ഡി.സതീശനാണ് ഇക്കാര്യം അറിയിച്ചത്

2.40 PM: പറവൂർ ഒറ്റപ്പെട്ട നിലയിൽ. കുടങ്ങിക്കിടക്കുന്നത് ഏഴായിരത്തോളം പേർ.

2.20 PM: അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി

2.10 PM: ചെങ്ങന്നൂരിലെ നാലുപഞ്ചായത്തുകള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായി. ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, നാക്കട മേഖലകളില്‍ സ്ഥിതി രൂക്ഷം

2.00 PM: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേരളത്തിന് 10 കോടി രൂപ സഹായ വാഗ്‌ദാനം ചെയ്തു

1.50 PM: പ്രളയം ബാധിച്ച കേരളത്തിലേക്ക് മഹാരാഷ്ട്രയിൽനിന്നും കുടിവെളളം എത്തുന്നു. പുണെയിൽനിന്നും ആദ്യഘട്ടമായി 7 ലക്ഷം ലിറ്റർ വെളളമാണ് ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത്

ടാങ്കുകളിൽ വെളളം നിറയ്ക്കുന്നു

Express photos by Pavan Khengre

1.40 PM: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് സാന്ത്വനമേകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പറയാൻ വാക്കുകളില്ലെന്നും കേരളത്തിലെ സഹോദരി സഹോദരന്മാർക്കും ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും മമത ട്വീറ്റ് ചെയ്തു

1.20 PM: തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുളള 11 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം (റെഡ് അലർട്ട്). ഈ 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

1.10 PM: ഒഡീഷ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

12.57 PM: രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും എത്തിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

12.50 PM: പലയിടത്തും മഴ കുറഞ്ഞെങ്കിലും വെളളക്കെട്ട് രൂക്ഷമാണ്

12.40 PM: ആലുവയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നിരവധി പേരെ രക്ഷപ്പെടുത്തി

12.30 PM: പ്രളയദുരന്തം കണക്കിലെടുത്ത് എസ്ബിഐ ഫീസ് ഇളവുകളും വായ്‌പ ഇളവുകളും പ്രഖ്യാപിച്ചു. നിലവിലെ വായ്‌പകളുടെ തിരിച്ചടവു വൈകിയാലുളള പിഴ തുക ഒഴിവാക്കി

12.20 PM: പ്രളയബാധിത മേഖലകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുന്നു

12.15 PM:

12.10 PM: ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നാല് ഹെലികോപ്റ്ററുകളും 15 സൈനിക ബോട്ടുകളും 65 മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവർത്തനം നടത്തുന്നു. 100 അംഗങ്ങളടങ്ങിയ കരസേനയുടെ 4 ടീമുകളും ചെങ്ങന്നൂരിൽ എത്തിച്ചു.

12.05 PM: നോർത്ത് പറവൂർ വടക്കേക്കര ജുമാ മസ്ജിദിൽ കുടുങ്ങിക്കിടന്നവരിൽ ഒരു കുട്ടി മരിച്ചു

11.55 AM: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽനിന്നും പരിശീലനം ലഭിച്ച നീന്തൽ വിദഗ്‌ധർ എത്തും

11.45 AM: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

11.40 AM: ചെങ്ങന്നൂരിൽ സ്ഥിതി രൂക്ഷം. കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ

11.35 AM: കേരളത്തിന് കൂടുതൽ സഹായം ചെയ്യാൻ കഴിയുമോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ യോഗം വിളിച്ചു. കേരള റഡിഡന്റ്സ് കമ്മിഷ്ണറും യോഗത്തിൽ പങ്കെടുക്കും. നേരത്തെ ഡൽഹി സർക്കാർ കേരളത്തിന് 10 കോടി രൂപ സഹായ വാഗ്‌ദാനം നടത്തിയിരുന്നു

11.30 AM: പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 500 കോടിയാണ്.

11.28 AM: സൈന്യത്തിന് പൂർണ ചുമതല നൽകാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

11.25 AM: രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

11.23 AM:

11.20 AM:

11.15 AM: കൂടുതൽ കേന്ദ്രസഹായം. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം. പരുക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും

11.10 AM: ഇടുക്കി ഉപ്പുതോട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു

10.50 AM: ആലുവയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്ന യുവാവ് വെളളത്തിൽ മുങ്ങിമരിച്ചു. കീഴുമാട് സ്വദേശി മണികണ്ഠനാണ് മരിച്ചത്

10.40 AM: ചെങ്ങന്നൂരിൽ സ്ഥിതി രൂക്ഷം. രക്ഷാപ്രവർത്തനത്തിന് തടസ്സമായി കനത്ത മഴ

10.30 AM: കുട്ടനാട്ടിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

10.20 AM: കോട്ടയം-കുമളി NH-183 ദേശീയപാതയിൽ പീരുമേട് CPMGHSS സ്കൂളിന് മുൻപിൽ റോഡിൽ വിള്ളൽ. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

10.15 AM: കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്.

10.6 AM: ഉന്നതതല യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണത്തിനായി വീണ്ടും പുറപ്പെട്ടു. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്.

1.00 AM: കേരളത്തിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തുന്നു

9.56 AM: ഇന്ത്യൻ നേവിയുടെ രക്ഷാപ്രവർത്തനം

9.55 AM: മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെളളത്തിനടിയിൽ

9.50 AM: ചെങ്ങന്നൂരിലേക്ക് കൂടുതൽ രക്ഷാസംഘം, കൂടുതൽ ബോട്ടുകളും 4 ഹെലികോപ്റ്ററുകളും ചെങ്ങന്നൂരിലേക്ക് തിരിച്ചു

9.45 AM: ഇടമലയാർ ഡാമിലും ജലനിരപ്പ് കുറയുന്നു. 168.34 അടിയാണ് നിലവിലെ ജലനിരപ്പ്

9.40 AM: മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു,താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

9.30 AM: ആലുവയിൽ രക്ഷാപ്രവർത്തനം മന്ദഗതിയിൽ

9.20 AM: ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു. ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. ചെറുതോണിയിൽനിന്നും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് കുറച്ചു

9.10 AM: അധികൃതരുമായി കൂടിയാലോചിച്ചശേഷം വീണ്ടും വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി പുറപ്പെടുമോ എന്നു വ്യക്തമല്ല. നാവികസേന വിമാനത്താവളത്തിലെ റൺവേയിൽ വെളളം കയറിയതിനാൽ പ്രധാനമന്ത്രിയുടെ ഡൽഹി യാത്ര വൈകിയേക്കും

8.55 AM: ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെ തന്നെ തിരിച്ചിറക്കി തുടർന്ന് ഐഎൻഎസ് ഗരുഡയിൽ നിന്നും നേവൽ ബേസിൽ തന്നെ ഐഎൻഎസ് സഞ്ജീവനിയുടെ സമീപമുള്ള കോൺഫറൻസ് ഹാളിലേക്ക് പോയി

8.50 AM: പ്രളയബാധിത മേഖലകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സന്ദർശനം റദ്ദാക്കി. ഹെലികോപ്റ്റർ വ്യൂഹം തിരിച്ചിറക്കി

8.35 AM: പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി പുറപ്പെട്ടു

8.18 AM: പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ

8.15 AM: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. അൽപസമയത്തിനകം പ്രളയബാധിത മേഖലകൾ സന്ദർശിക്കാനായി പുറപ്പെടും

8.05 AM:

8.00 AM: രക്ഷാപ്രവർത്തനത്തിന് തടസ്സമായി ചെങ്ങന്നൂരിലും തിരുവല്ലയിലും കനത്ത മഴ

7.50 AM: കരസേന ഇന്ന് 25 ബോട്ടുകൾ തിരുവനന്തപുരത്തെത്തിക്കും. വിമാനത്തിലെത്തിക്കുന്ന ബോട്ടുകൾ ട്രക്കുകളിൽ ചെങ്ങന്നൂരിലെത്തിക്കും. 15 ബോട്ടുകൾ ചെങ്ങന്നൂരിലും 10 എണ്ണം തിരുവല്ലയിലുമാണ് എത്തിക്കുക

7.40 AM: ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ചു. 1500 ഓളം പേരാണ് ധ്യാനകേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നത്

7.30 AM: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.