Banasura Dam Opening:Banasura Dam Opening: കൽപറ്റ: ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നു മണിക്കാണ് ഡാം തുറന്നത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്ററാണ് തുറന്നത്. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലാണ് പുറത്തേക്ക് വിടുന്നത്.

ഡാം തുറക്കുന്നതിനു മുന്നോടിയായി പരിസര പ്രദേശങ്ങളിലുളളവരെ മാറ്റിപാർപ്പിച്ചിരുന്നു. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ബാണാസുര സാഗറിന്റെ ജലനിർഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് രാവിലെ എട്ടു മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡാമിന്റെ ഷട്ടർ തുറക്കുമ്പോൾ കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

കനാലിന്റെ കരകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. നിരവധി പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദുരന്തം ഒഴിവാക്കാനുള്ള എല്ലാ മുൻ കരുതലുകളും ജില്ലാ ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്‌.

Kerala Floods Rain, Red Alert Live Updates: മഴക്കെടുതിയിൽ മരണം 42 ആയി; നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം താഴുന്നു

രാവിലെ 9.30 ന് തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍, സമീപ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റേണ്ടതിനാല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഡാം തുറന്നാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

ബാണാസുരസാഗർ ഡാം ജലനിരപ്പ് / ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ വിവരങ്ങൾ ഇതിനായി ആരംഭിച്ച കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. കൺട്രോൾ റൂം നമ്പർ: 9496011981, 04936 274474

അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ജില്ലാ എമർജൻസി ഓപ്പറേറ്റിങ് സെന്ററിൽ വിളിക്കാം ഫോൺ: 1077

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.