/indian-express-malayalam/media/media_files/nh42YwT2CRpt6OHRMRui.jpg)
Kerala Rain News
Kerala Rain News Updates: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയോടെയോ ഉച്ചയ്ക്കു ശേഷമോ വടക്കൻ ശ്രീലങ്കക്കു മുകളിൽ ട്രിങ്കോമലിക്കും ജാഫ്നയും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അടക്കം പരിശോധന
തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാദീനഫലമായി കേരളത്തിൽ ജനുവരെ 13 വരെ നേരിയതോ ഇടത്തരമോ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.
Also Read: ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
അതേസമയം, ഇന്ന് തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
Read More: 'ജനനായകന്' തിരിച്ചടി; റിലീസിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us