scorecardresearch

Kerala Rain: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ തുടരും; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

Kerala Rain Updates: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Kerala Rain Updates: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

author-image
WebDesk
New Update
Rain Updates

Rain Alerts

Kerala Rain News Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Advertisment

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഡിസംബർ 02 മുതൽ 04 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യബന്ധനത്തിനു വിലക്ക്
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ, തെക്കൻ ആന്ധ്രാപ്രദേശ്, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനം ഇന്നും നാളെയും ഒഴിവാക്കണം. 

Also Read: രാഹുലിന്‍റെ ഫ്ലാറ്റിൽ പരിശോധന; യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് റിപ്പോർട്ട്

Advertisment

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ഡിറ്റ് വ ചുഴലിക്കാറ്റ് ഇന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ, തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ, മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. 

Also Read: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; വടകര ഡിവൈഎസ്‌പി എ. ഉമേഷിന് സസ്പെൻഷൻ

ഇന്ന് വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുണ്ട്. ഡിസംബർ 01 രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Read More:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Rain Heavy Rain kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: