scorecardresearch

Kerala Rain: ന്യൂനമർദ്ദം, ചക്രവാതച്ചുഴി; കേരളത്തിൽ അഞ്ചു ദിവസം ശക്തമായ മഴ; മഞ്ഞ അലർട്ട്

Kerala Rain Updates: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Rain Updates: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

author-image
WebDesk
New Update
Rain

Kerala Rain Alerts

Kerala Rain News Updates: തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്നു മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Advertisment

മഞ്ഞ അലർട്ട്

22/11/2025 (ഇന്ന്) :  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
24/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം
25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

Also Read: ജനാധിപത്യം പ്രവർത്തിക്കേണ്ടത് ഇങ്ങനെ, ഇന്ത്യയിലും ഇതു കാണാൻ ആഗ്രഹിക്കുന്നു; മംദാനി-ട്രംപ് കൂടിക്കാഴ്ചയിൽ ശശി തരൂർ

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.  മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ  സാധ്യതയുണ്ട്. 

Advertisment

Also Read: തൊഴിൽ കോഡുകൾ സൂക്ഷ്മമായി വിലയിരുത്തും; തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തുടർന്നുള്ള  48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന്  മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം  നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Also Read: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; കേസെടുത്ത് സൈബർ പൊലീസ്

Rain Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: