/indian-express-malayalam/media/media_files/ELGHSKj0plpbj0t55npd.jpg)
Rain Updates
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വെള്ളിയാഴ്ച വരെ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ പത്തു ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ ഉള്ള സ്ഥലങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണാധികാരികളാണ് ഇതില്‍തീരുമാനമെടുക്കുക.
Read More
- വയനാട് ദുരന്തബാധിതർക്ക് ആശ്വാസം; കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്
- കുഞ്ഞ് ആദ്യം കരഞ്ഞു, പിന്നെ അനക്കമില്ലാതായെന്ന് യുവതി പറഞ്ഞു; ഡോക്ടറുടെ മൊഴി
- മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്, ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- അർജുനായുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും, ലോറിയുടെ സ്ഥാനം കണ്ടെത്താൻ റഡാർ പരിശോധന
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; 12 ജില്ലകൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us