scorecardresearch

പാറമടകളുടെ ദൂരപരിധി: 50 മീറ്ററായി കുറഞ്ഞു; 200 മീറ്റര്‍ വേണമെന്ന ഉത്തരവിന് സ്റ്റേ

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുള്ളത്

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുള്ളത്

author-image
WebDesk
New Update
Distance between quarry and houses in Kerala, ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലെ ദൂരം, ക്വാറികളും വീടുകളും തമ്മിലെ ദൂരം, kerala high court stays national green tribunal order, green tribunal order on quarrying, ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ, green tribunal order distance between quarry and human habitation, ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, iemalayalam, ഐഇമലയാളം

കൊച്ചി: സംസ്ഥാനത്തെ പാറമടകളുടെ ദൂരപരിധി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്ററാക്കി വര്‍ദ്ധിപ്പിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ നിലവിലുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാം. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുള്ളത്.

Advertisment

ഈ ദൂരപരിധിയാണ് ഹരിത ട്രിബ്യൂണല്‍ 200 മീറ്ററായി ഉയര്‍ത്തിയത്. പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്തത്.

Read Also: ഹരിഹര വർമ കൊലക്കേസ്: നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു

പരിസ്ഥിതി വകുപ്പിന്റെ വാദം മാത്രം കേട്ടാണ് തീരുമാനമെന്നും റവന്യു അടക്കം ബസപ്പെട്ട മറ്റ് കക്ഷികളുടെ വാദം കേട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisment

ദൂരപരിധി ഉയര്‍ത്തിയതോടെ ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചെന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. പാലക്കാട് കോരഞ്ചിറ സ്വദേശി എം ഹരിദാസന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.

Kerala High Court National Green Tribunal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: