scorecardresearch

സംസ്ഥാനത്തെ എല്ലാ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളും ഓൺലൈനിൽ ബുക്ക് ചെയ്യാം; പദ്ധതിയുടെ ഉദ്ഘാടനം നാളെ

സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ ലഭ്യമാവും

PWD Rest Houses, Rest House, Kerala PWD, Rest House boking, Rest House Online Booking, Rest House, PWD, പിഡബ്ല്യുഡി, പൊതുമരാമത്ത് വകുപ്പ്, Malayalam News, Kerala News, IE Malayalam
കൊല്ലം റെസ്റ്റ്ഹൗസ്. ഫൊട്ടോ: പിഡബ്ല്യുഡി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ എല്ലാ റസ്റ്റ് ഹൗസുകളിലും പൊതുജനങ്ങൾക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ലഭ്യമാവും. ഇതിവ്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ ( നവംബര്‍ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

റസ്റ്റ് ഹൗസുകളില്‍ ജനങ്ങള്‍ക്ക് കൂടി താമസിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങള്‍ക്ക് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ മുറികള്‍ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് താമസസൗകര്യം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Also Read: നാളെ സ്കൂൾ തുറക്കുന്നു, വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഇതോടൊപ്പം റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കൽ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക.

റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ് ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

റെസ്റ്റ് ഹൗസുകളിൽ സിസിടിവി സംവിധാനവും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇതിനായി കെ ടി ഡി സി മാനേജിംഗ് ‍ഡയറക്ടറെ നോഡല്‍ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിഡബ്ല്യുഡി അറിയിച്ചു.

Also Read: പ്രതീക്ഷയുടെ കളിയാട്ടക്കാലം; ഉത്തരകേരളത്തിന് ഇനി തെയ്യത്തിന്റെ താളം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala pwd rest houses online booking for public