തിരുവനന്തപുരം: ലാബ് അസിസ്റ്റന്റടക്കം സംസ്ഥാന സർവ്വീസിലേക്കുള്ള 98 തസ്തികകളിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിൽ 19 തസ്തികകൾ ഒഴികെ മറ്റെല്ലാം സംവരണ വിഭാഗക്കാർക്ക് മാത്രമുള്ളതാണ്.

എസ്എസ്എൽസിയാണ് ഹയർ സെക്കന്ററി ലാബ് അസിസ്റ്റന്റിന്റെ അടിസ്ഥാന യോഗ്യത. നിയമനം നേടുന്നവർക്ക് പിഎസ്‌സി നടത്തുന്ന ലാബ് അസിസ്റ്റന്റ് ടെസ്റ്റ് എന്ന കടമ്പ കൂടി മറികടക്കേണ്ടതുണ്ട്. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), നഴ്‌സറി ടീച്ചർ, ഗാർഡ്, സെക്യൂരിറ്റി ഗാർഡ്, ഫാം സൂപ്രണ്ട്, കാത്ത് ലാബ് ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളും വിജ്ഞാപനത്തിലുണ്ട്.

പട്ടികജാതി വിഭാഗക്കാരിൽ പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുള്ളവർക്ക് പട്ടികജാതി വികസന ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കാം. കേരള പബ്ലിക് സർവ്വീസ് കമ്മിഷന്റെ www.keralapsc.gov.in വെബ്സൈറ്റ് വഴി ഡിസംബർ ആറിന് മുൻപ് അപേക്ഷ സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ